നീറ്റിൽ ഇന്നും ലോക്‌സഭ നീറും

Monday 01 July 2024 2:49 AM IST

ന്യൂഡൽഹി : നീറ്റ് യു.ജി പരീക്ഷ ആക്ഷേപങ്ങളിൽ ചർച്ച വേണമെന്ന് പ്രതിപക്ഷം ഇന്നും ലോക്‌സഭയിൽ ശക്തമായി ആവശ്യപ്പെടും. ഭരണപക്ഷം ചർച്ചയ്‌ക്ക് തയ്യാറായില്ലെങ്കിൽ ശക്തമായി പ്രതിഷേധിക്കാനാണ് കോൺഗ്രസ് അടക്കം പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. രാഷ്ട്രപതിക്കുള്ള നന്ദിപ്രമേയ ചർച്ചയാണ് ലോക്‌സഭയിൽ ഇന്നു തീരുമാനിച്ചിരിക്കുന്നത്. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പ്രസംഗം നടത്തും. പ്രതിപക്ഷ നീക്കത്തെ ഭരണപക്ഷം ശക്തമായി വിമർശിക്കുന്നുണ്ട്. സംവാദത്തിന് തയ്യാറാകാതെ പാർലമെന്റിൽ പ്രശ്‌നമുണ്ടാക്കുന്നുവെന്ന് ബി.ജെ.പി പ്രതികരിച്ചു. നീറ്രിന് പുറമെ അഗ്നിപഥ്, വിലക്കയറ്റം, തൊഴിലില്ലായ്‌മ എന്നിവയിലും പ്രതിപക്ഷം ചർച്ച ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സംസാരിക്കുമ്പോൾ മൈക്ക് ഓഫ് ചെയ്‌തതായി കോൺഗ്രസ് ആരോപിച്ചിരുന്നു. അതേസമയം, രാജ്യസഭയിലെ നന്ദിപ്രമേയ ചർച്ച തുടർന്നേക്കും.

 ഗോധ്രയിൽ സ്‌കൂൾ ഉടമ അറസ്റ്രിൽ

നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ചയിൽ ഗുജറാത്തിലെ ഗോധ്രയിൽ സ്വകാര്യ സ്‌കൂൾ ഉടമ അറസ്റ്റിലായി. ജയ് ജലറാം സ്‌കൂളിന്റെ ഉടമ ദീക്ഷിത് പട്ടേലാണ് പിടിയിലായത്. സി.ബി.ഐയുടെ ആറാമത്തെ അറസ്റ്രാണിത്. ചോദ്യപേപ്പറിന് പത്തുലക്ഷം വരെ വിദ്യാർത്ഥികളിൽ നിന്ന് ദീക്ഷിത് പട്ടേൽ ആവശ്യപ്പെട്ടെന്നാണ് വിവരം.

Advertisement
Advertisement