എസ്.എഫ്.ഐയുടേത് പ്രാകൃതശൈലി: ബിനോയ് വിശ്വം

Friday 05 July 2024 12:16 AM IST

ആലപ്പുഴ: ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ശൈലിയല്ല എസ്.എഫ്.ഐയുടേതെന്നും വളരെ പ്രാകൃതമായ സംസ്കാരത്തിന്റെ ഭാഗമാണെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇപ്പോഴത്തെ എസ്.എഫ്.ഐക്കാർക്ക് പുതിയലോകത്തിന് മുന്നിലുള്ള ഇടതുപക്ഷത്തിന്റെ കടമയെപ്പറ്റി അറിയില്ല. അവർക്ക് ഇടതുപക്ഷമെന്ന വാക്കിന്റെ അർത്ഥം അറിയില്ല. ശരിയായ പാഠം പഠിച്ച് തിരുത്തിയില്ലെങ്കിൽ എസ്.എഫ്.ഐ ഇടതുപക്ഷത്തിന് ബാദ്ധ്യതയാകുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

Advertisement
Advertisement