ഗോളടിച്ച് മെസി; കാനഡയെ തകർത്ത് അർജന്റീന കോപ്പ അമേരിക്ക ഫെെനലിൽ

Wednesday 10 July 2024 8:01 AM IST

ന്യൂയോർക്ക്‌: എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കാനഡയെ കീഴടക്കി നിലവിലെ ചാമ്പ്യന്മാരായ അർജന്റീന കോപ്പ അമേരിക്ക ടൂർണമെന്റിന്റെ ഫെെനലിലെത്തി. ജൂലിയൻ അൽവാരസ്,​ ലയണൽ മെസി എന്നിവരാണ് അർജന്റീനയ്ക്ക് വേണ്ടി ഗോൾ നേടിയത്. 15ന് നടക്കുന്ന ഫെെനലിൽ യുറഗ്വായ് - കൊളംബിയ മത്സരത്തിലെ വിജയികളെ അർജന്റീന നേരിടും.

ന്യൂയോ‌ർക്കിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ ജൂലിയൻ അൽവാരസും രണ്ടാം പകുതിയിൽ ലയണൽ മെസിയും ഗോൾ നേടി. ടൂർണമെന്റിലെ മെസിയുടെ ആദ്യ ഗോളാണിത്. അല്‍വാരസിന്റെ രണ്ടാം ഗോളും.

ക്വാർട്ടറിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ഗോൾ കീപ്പർ എമി മാർട്ടിനസിന്റെ മികവിൽ ഇക്വഡോറിനെ വീഴ്ത്തിയാണ് അർജന്റീന സെമിയിലെത്തിയിരിക്കുന്നത്. വെനസ്വേലയെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കിയാണ് കാനഡ ക്വാർട്ടർ കടന്നത്. അവസാനം കളിച്ച എട്ട് മേജർ ടൂർണമെന്റിൽ ഏഴിലും അർജന്റീന സെമിയിൽ എത്തിയിട്ടുണ്ട്.

.