കാരുണ്യ വാരത്തിന് ആരംഭം

Monday 15 July 2024 1:32 AM IST
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ചുള്ള കാരുണ്യ വാരം പരിപാടിയുടെ ഭാഗമായി രാഴ്ച നീണ്ടു നിൽക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പ് സി.ആർ. മഹേഷ്‌ എം.എൽ.എ ഉദ്ഘടനം ചെയ്യുന്നു

കരുനാഗപ്പള്ളി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് കാരുണ്യ വാരം എന്ന പേരിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടിക്ക് കരുനാഗപ്പള്ളിയിൽ തുടക്കമായി. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പ് സി.ആർ. മഹേഷ്‌ എം.എൽ.എ ഉദ്ഘടനം ചെയ്തു. പരിപാടികളുടെ ഉദ്ഘാടനം ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് അംഗം റാഷിദ് എ.വാഹിദ് തഴവ ഐഡിയൽ എൽ.പി സ്കൂളിൽ ഉദ്ഘാടനം ചെയ്തു. ഷഫീക് കട്ടയ്യാം അദ്ധ്യക്ഷത വഹിച്ചു. ജി. മഞ്ജുക്കുട്ടൻ, അസ്‌ലം ആദിനാട്, ഷിബു എസ്.തൊടിയൂർ, ബിജു പഞ്ചജന്യം, ഗുരുപ്രസാദ്, മുകേഷ്, നിസ തൈക്കൂട്ടത്തിൽ, നൗഫൽ, അഫ്സൽ, ഇർഷാദ് അഷ്‌റഫ്‌, അജ്മൽ അൽത്താഫ്, ആദിത്യൻ, ശബരി എന്നിവർ സംസാരിച്ചു.. 19 ന് നടക്കുന്ന സമാപനം മറിയം ഉമ്മൻ ഉദ്ഘാടനം ചെയ്യും.

Advertisement
Advertisement