ഉമ്മൻചാണ്ടി സ്മൃതിയാത്ര 18ന്

Tuesday 16 July 2024 1:31 AM IST

കൊല്ലം: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമ വാർഷികം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെയും ബ്ലോക്ക് - മണ്ഡലം -ബൂത്ത് കമ്മിറ്റികളുടെയും പോഷക സംഘടനകളുടെയും നേതൃത്വത്തിൽ സമുചിതമായി ആചരിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്.

18ന് രാവിലെ 9.30ന് ഡി.സി.സി.സിയിൽ പുഷ്പാർച്ചന. 10.30ന് അനുസ്മരണ സമ്മേളനം മുൻമന്ത്രി സി.വി.പത്മരാജൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 3ന് മുണ്ടയ്ക്കൽ പുവർഹോമിൽ ഭക്ഷണ വിതരണം. 3.30ന് ആനന്ദവല്ലീശ്വരത്ത് നിന്ന് ചിന്നക്കടയിലേക്ക് ഉമ്മൻചാണ്ടി സ്മൃതി യാത്രയും അനുസ്മരണ സമ്മേളനവും നടക്കും. സമ്മേളനം മുൻ മന്ത്രി വി.എം.സുധീരൻ ഉദ്ഘാടനം ചെയ്യും. മുൻ മന്ത്രി ഷിബു ബേബിജോൺ, മലങ്കര ഓർത്തഡോക്‌സ് സഭ കൊല്ലം ഡയോസിസ് മെത്രാപ്പൊലീത്ത ഡോ.ജോസഫ് മാർ ഇവാനിയോസ്, ഫാ. ഫെർഡിനന്റ് കായാവിൽ, കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, സ്വാമി ബോധേന്ദ്രതീർത്ഥ എന്നിവർ പ്രഭാഷണം നടത്തും. എം.എൽ.എമാരായ പി.സി.വിഷ്ണുനാഥ്, സി.ആർ.മഹേഷ്, കെ.പി.സി.സി നേതാക്കളായ ശൂരനാട് രാജശേഖരൻ, ബിന്ദുകൃഷ്ണ, എം.എം.നസീർ, പഴകുളം മധു, എ.ഷാനവാസ്ഖാൻ, ജ്യോതികുമാർ ചാമക്കാല, കെ.സി.രാജൻ തുടങ്ങിയവർ പങ്കെടുക്കും. ഡി.സി.സി ഭാരവാഹികളായ എസ്.വിപിനചന്ദ്രൻ, എൻ.ഉണ്ണിക്കൃഷ്ണൻ, ആദിക്കാട് മധു തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Advertisement
Advertisement