സ്ഥലംമാറ്റത്തിൽ അഴിമതിയെന്ന് എൻ.ജി.ഒ അസോസിയേഷൻ

Tuesday 16 July 2024 1:37 AM IST

കൊല്ലം: പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിൽ സീനിയർ ക്ലാർക്ക് മുതൽ മുകളിലേക്കുള്ള തസ്തികകളിൽ കോഴ വാങ്ങി സ്ഥലംമാറ്റവും നിയമനവും നടത്തുന്നത് വ്യാപകമായിരിക്കുന്നുവെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.എം.ജാഫർഖാൻ ആരോപിച്ചു.

ഭരണാനുകൂല സംഘടന നേതാക്കളും പാർട്ടി നേതാക്കളും പരസ്യ ലേലം വിളി നടത്തിയാണ് സ്ഥലംമാറ്റ കരാർ ഉറപ്പിക്കുന്നത്. പത്തനംതിട്ടയിൽ പുറത്തുവന്ന അഴിമതി മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്. സംസ്ഥാനത്തുടനീളം 45 അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസർ തസ്തികളും 73 റേഷനിംഗ് ഇൻസ്‌പെക്ടർ തസ്തികകളും ഒന്നരമാസമായി ഒഴിഞ്ഞുകിടക്കുകയാണ്. ഓൺലൈൻ സ്ഥലംമാറ്റം നിർബന്ധിതമാക്കണമെന്ന കോടതി ഉത്തരവ് പാലിക്കുന്നില്ല. ഓൺലൈൻ സ്ഥലംമാറ്റം നടത്തിയെന്ന് കോടതിയെ അറിയിച്ച ശേഷം സ്ഥലംമാറ്റം ഓൺലൈനായി നടത്താതിരിക്കുന്നത് കോടതി അലക്ഷ്യമാണ്. നീതി നിഷേധത്തിനെതിരെ എൻ.ജി.ഒ അസോസിയേഷൻ സമരപരിപാടികൾക്ക് രൂപം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

Advertisement
Advertisement