ടെക്‌നിക്കൽ എക്സ്പെർട്ട്, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ: സർക്കാർ സ്ഥാപനത്തിലെ താൽക്കാലിക ഒഴിവുകൾ

Tuesday 16 July 2024 4:53 PM IST

തിരുവനന്തപുരം ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിൽ പ്രധാനമന്ത്രി കൃഷി സിഞ്ചായീ യോജന 2.0 (നീർത്തട ഘടകം) (P M K S Y 2.0) പദ്ധതിയിൽ ടെക്നിക്കൽ എക്സ്പെർട്ടിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അഗ്രികൾച്ചർ, ഹോർട്ടികൾച്ചർ, ഹൈഡ്രോളജിക്കൽ എൻജിനിയറിങ്, സോയിൽ എൻജിനിയറിങ്, അനിമൽ ഹസ്ബൻഡറി എൻജിനിയറിങ് എന്നിവയിലൊന്നിലെ ബിരുദമാണ് യോഗ്യത. ഉയർന്ന യോഗ്യതയുള്ളവരെയും പരിഗണിക്കും. അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടാവണം. പ്രതിമാസ വേതനം 34,300 രൂപ. യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പ് ഉൾപ്പെടെ 24ന് വൈകിട്ട് മൂന്നിനകം അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: 8606204203.

ഡെപ്യൂട്ടേഷൻ നിയമനം
കേരള വനം വകുപ്പിനു കീഴിൽ തൃശ്ശൂരിൽ പ്രവർത്തനമാരംഭിക്കുന്ന സുവോളജിക്കൽ പാർക്കിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഇൻഫർമേഷൻ ടെക്നോളജി നോഡൽ ഓഫീസറായി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ www.forest.kerala.gov.in ൽ ലഭ്യമാണ്. അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 22.

സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ഒഴിവ്
മത്സ്യബോർഡ് കേന്ദ്രകാര്യാലയത്തിലേക്ക് സിസ്റ്റം അഡ്മിനിസ്ട്രേറ്ററെ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. കമ്പ്യൂട്ടർ സയൻസ്/ ഐ.ടി യിൽ ബി.ടെക്ക്/ എം.സി.എ യോഗ്യതയുള്ള 21 നും 35 നും ഇടയിൽ പ്രായമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 25000 രൂപയാണ് വേതനം. സിസ്റ്റം അഡ്മിനിസ്ട്രേറ്റർ അല്ലെങ്കിൽ സോഫ്റ്റ്‌വെയർ ഡെവലപ്പർ ആയി കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

തൃശൂർ ജില്ലയിലുള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ കമ്മീഷണർ, കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ്, പൂങ്കുന്നം, തൃശൂർ – 680 002 എന്ന വിലാസത്തിലോ, നേരിട്ടോ, ഇ-മെയിൽ വിലാസത്തിലോ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.fisheries.kerala.gov.in. ഇ-മെയിൽ: matsyaboard@gmail.com. ഫോൺ : 0487 – 2383088.


നിഷ്-ൽ വാക്ക് ഇൻ ഇന്റർവ്യൂ
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗിൽ പാർട്ട് ടൈം കൺസൾട്ടന്റ്, പ്രൊജക്ട് അസോസിയേറ്റ് തസ്തികകളിലേക്ക് 19 ന് വാക്ക് ഇൻ ഇൻറർവ്യു നടത്തും. പ്രൊജക്ടിന്റെ ഭാഗമായാണ് നിയമനം. യോഗ്യത, പ്രവർത്തി പരിചയം തുടങ്ങിയ വിശദ വിവരങ്ങൾക്ക് http://nish.ac.in/others/career .

Advertisement
Advertisement