ജില്ലയിൽ തകർന്നത് 238 വീടുകൾ

Wednesday 17 July 2024 9:07 PM IST

കണ്ണൂർ:ജൂൺ ഒന്നു മുതലുള്ള കണക്കുകൾ പ്രകാരം കാലവർഷത്തെ തുടർന്ന് ജില്ലയിൽ 10 വീടുകൾ പൂർണമായും 218 വീടുകൾ ഭാഗികമായും തകർന്നു. ഇരിട്ടി, പയ്യന്നൂർ, തളിപ്പറമ്പ് താലൂക്കുകളിൽ മൂന്നു വീടുകൾ വീതം പൂർണമായി തകർന്നു. കണ്ണൂർ താലൂക്കിൽ ഒരു വീടും പൂർണ്ണമായി തകർന്നു.

തലശ്ശേരി താലൂക്കിലാണ് ഏറ്റവും കൂടുതൽ വീടുകൾ ഭാഗികമായി തകർന്നത്. ഇവിടെ 60 വീടുകൾക്ക് ഭാഗികമായി നാശനഷ്ടം വന്നതായാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇരിട്ടിയിൽ 54 , തളിപ്പറമ്പിൽ 46 പയ്യന്നൂരിൽ 36 , കണ്ണൂരിൽ 22 വീടുകൾ ഇതുവരെ ഭാഗികമായി തകർന്നു.

കാലവർഷത്തിൽ ഇതുവരെ ജില്ലയിൽ പത്ത് മുങ്ങി മരണങ്ങളും റിപ്പോർട്ട് ചെയ്തു.

Advertisement
Advertisement