അങ്കണവാടി ശുചീകരിച്ചു
Thursday 18 July 2024 1:47 AM IST
മുതലമട: ചെളിയും വെള്ളവും നിറഞ്ഞ് വൃത്തിഹീനമായിരുന്ന മുതലമട പഞ്ചായത്തിലെ 15-ാം വാർഡ് കാമ്പ്രത്ത് ചള്ളയിലെ അങ്കണവാടിയുടെ ശോചനീയാവസ്ഥ പരിഹരിച്ചു. അങ്കണവാടിയുടെ ചുറ്റുമുള്ള ചെളിയും വെള്ളവും നീക്കം ചെയ്ത ശേഷം ഒരു ലോറി ക്വാറി വേസ്റ്റ് എത്തിച്ച് നിരത്തുകയും ചെയ്തു. 23 കുട്ടികൾ പഠിക്കുന്ന അങ്കണവാടിയാണിത്. ബി.ജെ.പി ജില്ലാസെക്രട്ടറി എം.സുരേന്ദ്രൻ നേതൃത്വം നൽകി. യുവമോർച്ച മണ്ഡലം സെക്രട്ടറി ആർ.രാജേഷ്, കെ.കിരൺ, ദിനേഷ് , കെ.രാജേഷ്. ഗിരീഷ്.പാർവ്വതി, മല്ലിക, ദൈവാനി തുടങ്ങിയവർ ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി.