ഡാം റിവർ സ്ലൂയിസ്

Thursday 18 July 2024 1:49 AM IST
ശിരുവാണി ഡാം

പാലക്കാട്: മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ശിരുവാണി ഡാമിന്റെ റിവർ സ്ലൂയിസ് 50 സെന്റി മീറ്ററാക്കി ഉയർത്തുമെന്ന് എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു. ഡാമിൽ നിന്നും പുഴയിലേക്ക് 1.416 ക്യുസെക്സ് വെള്ളം ഒഴുക്കി വിടും. നിലവിൽ റിവർ സ്ലൂയിസ് അഞ്ച് സെന്റി മീറ്റർ ഉയർത്തി 0.142 ക്യുസെക്സ് അളവിൽ ജലം ശിരുവാണി പുഴയിലേക്ക് ഒഴുക്കുന്നുണ്ട്. ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് ജലനിരപ്പ് 875.60 മീറ്ററാണ്. ഡാമിന്റെ പരമാവധി ജലനിരപ്പ് 878.5 മീറ്ററാണെങ്കിലും 877 മീറ്ററിനുമുകളിൽ ജലം സംഭരിക്കുവാൻ ഡാം സേഫ്റ്റിയുടെ അനുമതി ഇല്ല. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുന്നതിനാൽ ജലനിരപ്പ് ക്രമാതീതമായി ഉയരാൻ സാധ്യതയുണ്ടെന്നും പുഴയിൽ വെള്ളത്തിന്റെ അളവ് ഉയരുമെന്നതിനാൽ ഇരുകരകളിലുമുള്ളവർ ജാഗ്രത പുലർത്തണമെന്നും അധികൃതർ അറിയിച്ചു.

Advertisement
Advertisement