പോളിടെക്‌നിക് ഡിപ്ലോമ കൗൺസലിംഗ്

Thursday 18 July 2024 12:24 AM IST

തിരുവനന്തപുരം: സർക്കാർ, എയ്ഡഡ്, ഐ.എച്ച്.ആർ.ഡി, കേപ്പ്, എൽ.ബി.എസ് സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലെ പ്രവേശനത്തിനുള്ള ജില്ലാതല കൗൺസലിംഗ് 22 മുതൽ 26 വരെ അതത് നോഡൽ പോളിടെക്‌നിക് കോളേജുകളിൽ നടത്തും. 17 മുതൽ 21 വരെ അഡ്മിഷൻ വെബ്‌സൈറ്റിലെ 'Counselling/ Spot Admission Registration' എന്ന ലിങ്ക് വഴി ആപ്ലിക്കേഷൻ/ മൊബൈൽ/ വൺ ടൈം രജിസ്ട്രേഷൻ നമ്പർ, ജനന തീയതി എന്നിവ നൽകി രജിസ്‌ട്രേഷൻ പൂർത്തിയാക്കാം. ഓൺലൈനായി പ്രത്യേകം രജിസ്റ്റർ ചെയ്യാത്തവരെ കൗൺസലിംഗിൽ പങ്കെടുപ്പിക്കില്ല.

അപേക്ഷകന് പരമാവധി മൂന്ന് ജില്ലകളിലേക്ക് മാത്രമേ ഒരേസമയം കൗൺസലിംഗിനായി രജിസ്റ്റർ ചെയ്യാൻ സാധിക്കുകയുള്ളൂ. ഇടുക്കി, വയനാട് എന്നിവയെ അധികമായി ചേർക്കാം. നിലവിൽ അഡ്മിഷൻ ലഭിച്ചവരിൽ സ്ഥാപന മാറ്റമോ ബ്രാഞ്ച് മാറ്റമോ ആഗ്രഹിക്കുന്നവർക്കും പങ്കെടുക്കാം. പോളിടെക്‌നിക് കോളേജിൽ അഡ്മിഷൻ ലഭിച്ചിട്ടുണ്ടെങ്കിൽ അഡ്മിഷൻ സ്ലിപ്പോ, ഫീസ് അടച്ച രസീതോ ഹാജരാക്കണം. സ്വാശ്രയ പോളിടെക്നിക് കോളേജുകളിലെ മാനേജ്‌മെന്റ് ക്വാട്ട സീറ്റുകളിൽ പ്രവേശനം നേടിയവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പിനൊപ്പം അഡ്മിഷൻ സ്ലിപ്പോ ഫീസ് അടച്ചതിന്റെ രസീതോ അഡ്മിഷൻ ലഭിച്ചതിന്റെ രേഖകളോ ഹാജരാക്കണം. വിവരങ്ങൾ www.polyadmission.org വെബ്സൈറ്റിൽ.

Advertisement
Advertisement