കെ-റെയിലിന് ഐ.എസ്.ഒ അംഗീകാരം

Thursday 18 July 2024 1:04 AM IST

തിരുവനന്തപുരം: റെയിൽവേ വികസനത്തിനുള്ള സർക്കാർ, റെയിൽവേ സംയുക്ത കമ്പനിയായ കെ-റെയിലിന് (കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ) ഗുണനിലവാരത്തിന്റെ അന്താരാഷ്ട്ര മാനദണ്ഡമായ ഐ.എസ്.ഒ 9001-2015 സർട്ടിഫിക്കറ്റ് ലഭിച്ചു. അന്താരാഷ്ട്ര നിലവാരത്തിലെ റെയിൽവേ സൗകര്യ വികസനം, നടത്തിപ്പ്, പരിപാലനം, പദ്ധതികളുടെ സാദ്ധ്യതാ പഠന റിപ്പോർട്ട്, വിശദമായ രൂപരേഖ തയാറാക്കൽ, പ്രൊജക്ട് മാനേജ്‌മെന്റ് കൺസൾട്ടൻസി, എൻജിനിയറിംഗ് കൺസൾട്ടൻസി എന്നിവയാണ് കെ-റെയിലിന്റെ പ്രവർത്തനങ്ങൾ.

Advertisement
Advertisement