കിടപ്പുമുറിയിലാണോ വിലപ്പെട്ട സാധനങ്ങൾ സൂക്ഷിക്കുന്നത്? ചില കാര്യങ്ങൾ അറിയാതെ ഇനി ആവർത്തിക്കരുത്

Friday 19 July 2024 3:38 PM IST

വീട്ടിൽ ഓരോ വസ്‌തുക്കൾക്കും അതിന്റേതായ സ്ഥാനമുണ്ട്. അത് തെറ്റായ ദിശയിലോ സ്ഥാനത്തോ മാറ്റി വച്ച് കഴിഞ്ഞാൽ കുടുംബത്തിലെ അംഗങ്ങൾക്കാണ് ദോഷം ഉണ്ടാവുക. ആരോഗ്യപരമായോ സാമ്പത്തികമായോ ഈ ദോഷം നിങ്ങളെ ബാധിക്കാം. അതിനാൽ, ഈ ചെറിയ കാര്യങ്ങളിൽ പോലും വളരെയധികം ശ്രദ്ധിക്കണം.

പ്രത്യേകിച്ച് കിടപ്പുമുറിയിൽ. നിങ്ങൾ പണം സൂക്ഷിക്കുന്നത് കിടപ്പുമുറിയിലെ അലമാരയിലാണെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ ഒരിക്കലും കടം ഒഴിയില്ല എന്നാണ് വിശ്വാസം. ഇവ ശ്രദ്ധിച്ചില്ലെങ്കിൽ കഷ്‌ടപ്പെട്ട് സമ്പാദിക്കുന്ന പണം മുഴുവൻ പലവിധ ചെലവുകൾ കാരണം വളരെ വേഗം തീർന്നുപോകും.

  • വീടിന്റെ വടക്ക് - കിഴക്ക് കോണിലാണ് അലമാരയെങ്കിൽ എത്രയും വേഗം അവിടെ നിന്നും മാറ്റി സ്ഥാപിക്കണം. ഇത് ജലത്തിന്റെ കോൺ ആയതിനാൽ, നമ്മൾ ഈ ദിശയിൽ പണം സൂക്ഷിച്ചാൽ അനാവശ്യ ചെലവുകൾ വന്ന് അത് മുഴുവൻ തീർന്നുപോകും.
  • തെക്ക് - കിഴക്ക് ദിശയിലും പണം അടങ്ങുന്ന അലമാരയോ മേശയോ സൂക്ഷിക്കാൻ പാടുള്ളതല്ല. ഇങ്ങനെയാണ് നിങ്ങളുടെ വീട്ടിലെങ്കിൽ എത്രയും വേഗം മാറ്റി സ്ഥാപിക്കുക. ഇത് അഗ്നിയുമായി ബന്ധപ്പെട്ട കോൺ ആയതിനാൽ, അവിടെ പണം സൂക്ഷിച്ചാൽ ആശുപത്രി കാര്യങ്ങൾ പോലുള്ള ചെലവുകൾ വന്ന് പണം മുഴുവൻ അനാവശ്യമായി ചെലവായിപ്പോകും.
  • കന്നിമൂലയാണ് പണം സൂക്ഷിക്കാൻ ഉത്തമമായ കോൺ. അവിടെ വടക്കോട്ടോ കിഴക്കോട്ടോ അലമാര വച്ച് അവിടെ പണം സൂക്ഷിക്കാവുന്നതാണ്. ഇങ്ങനെ ചെയ്‌താൽ ധാരാളം പണം നിങ്ങളിലേക്ക് എത്തിച്ചേരും.
  • ദിവസേനയുള്ള ആവശ്യങ്ങൾക്കുള്ള പണം തെക്ക്, കിഴക്ക് എന്നീ ദിശകളിൽ വയ്‌ക്കാവുന്നതാണ്.
Advertisement
Advertisement