ഗ്ലാമറിനോട് നോ പറയില്ല, ഐശ്വര്യ രാജേഷ്

Saturday 20 July 2024 6:00 AM IST

ഗ്ലാമ‌ർ വേഷങ്ങൾ ചെയ്യുന്നത് തെറ്റാണെന്ന് തോന്നുന്നില്ലെന്ന് നടി ഐശ്വര്യ രാജേഷ്. നമുക്ക് ചേരുന്ന റോൾഅതിൽ ഗ്ലാമർ ഉണ്ടെങ്കിലും ഞാൻ ചെയ്യും. എന്നാൽ എനിക്ക് യോജിച്ചതല്ലെങ്കിൽ ചെയ്യില്ല. ഗ്ലാമർ വേഷങ്ങൾ ചെയ്താലേ സിനിമയിൽ പിടിച്ചു നിൽക്കാൻ പറ്റൂ എന്ന തോന്നലൊന്നും എനിക്കില്ല. കഥയുടെ പ്രാധാന്യം അറിഞ്ഞാണ് കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുക. കഥാപാത്രം മികച്ചതാണെങ്കിൽ ഗ്ലാമർ ഉണ്ടെങ്കിലും ഞാൻ തീർച്ചയായും ചെയ്യും. അങ്ങനെ ചെയ്യുന്നത് എന്റെ കരിയറിനെ ബാധിക്കുമെന്ന് കരുതുന്നില്ല. എനിക്ക് നല്ലതെന്ന് തോന്നുന്ന ചേരുന്ന വേഷങ്ങൾ ഞാൻ ചെയ്യും. എന്ത് ചേരുമെന്ന എനിക്ക് നന്നായി അറിയാം. സ്ലീവ് ലെസിൽ അല്ലെങ്കിൽ ഷോർട്സ് ധരിച്ച കഥാപാത്രം ചെയ്യാൻ എനിക്ക് കഴിയില്ല.കാരണം, അത് എനിക്ക് ചേരില്ല. ആ ബോധ്യം എനിക്കുണ്ട്. പിന്നെ ഞാൻ എന്തിന് അത്തരം വസ്ത്രങ്ങൾ ധരിക്കണം. എന്റെ ശരീരത്തിന് ഇണങ്ങുന്ന വസ്ത്രങ്ങളാണ് ധരിക്കുന്നത്. ഐശ്വര്യയുടെ വാക്കുകൾ

Advertisement
Advertisement