എയർടെല്ലിന്റെ 5 ജി ബൂസ്റ്റർ പായ്ക്ക്

Saturday 20 July 2024 12:09 AM IST

കൊച്ചി: നിലവിലെ എയർടെൽ വരിക്കാർക്ക് 5 ജി സേവനം ലഭ്യമാക്കാൻ ബൂസ്റ്റർ പായ്ക്ക് നിലവിൽ വന്നു.

ഒരു ദിവസത്തേക്ക് ഒരു ജിബി, 1.5 ജിബി പ്ലാനുകളെടുത്തിട്ടുള്ളവർക്ക് താങ്ങാവുന്ന ചെലവിൽ നിലവിലെ പായ്ക്കിൽ തന്നെ പരിധിയില്ലാത്ത 5 ജി സേവനം ലഭിക്കും. 51 രൂപ, 101 രൂപ,151 രൂപ എന്നിങ്ങനെ മുടക്കിയാൽ നിലവിലെ പ്ലാനിന്റെ കാലാവധി യഥാക്രമം 3 ജിബി, 6 ജിബി, 9 ജിബി ഡാറ്റയിലേക്ക് മാറ്റാം.

Advertisement
Advertisement