വസ്തു ഈടിലെ വായ്പകൾക്ക് പ്രിയമേറുന്നു

Monday 22 July 2024 12:08 AM IST

കൊച്ചി: വസ്തു ഈടിൽ നൽകുന്ന വായ്പകൾ സംരംഭകർക്കിടയിൽ പ്രചാരമേറുന്നു. വീട്, ഫ്ളാറ്റ്, സ്ഥലം എന്നിവ ഈടായി നൽകി വാങ്ങുന്ന വായ്പകളാണ് എൽ.എ.പി എന്ന ഈ വിഭാഗത്തിൽ പെടുന്നത്. വായ്പ എടുക്കുന്നവർ ഇതു ഗ്യാരണ്ടിയായി നൽകുമ്പോഴും ആ വസ്തു അവർക്ക് ഉപയോഗിക്കാനാവുമെന്നതാണ് പ്രധാന സവിശേഷത.

പ്രതിവർഷം എട്ടു ശതമാനം മുതൽ പലിശ നിരക്കാണ് വസ്തുവിന്റെ ഈടിൻമേലുള്ള വായ്പകൾക്ക് ഇന്ത്യയിൽ ഈടാക്കുന്നത്. ഇത് വായ്പാ തിരിച്ചടവ് സുഗമവുമാക്കുന്നു. വസ്തു വിൽക്കുന്നതു പോലെ അതിന്റെ ഉടമസ്ഥാവകാശം നഷ്ടപ്പെടുന്നുമില്ല.

വസ്തുവിന്റെ മൂല്യം, വായ്പാ ചരിത്രം, വായ്പ തേടുന്നയാളിന്റെ വരുമാനം എന്നിവയുടെ അടിസ്ഥാനത്തിലാണ് വസ്തുവിന്റെ ഈടിൻമേൽ നൽകുന്ന തുക തീരുമാനിക്കുക. എൻ.ബി.എഫ്‌.സികൾ വസ്തുവിന്റെ മൂല്യത്തിന്റെ 65 ശതമാനം വരെ വായ്പ നൽകും. അഞ്ചു കോടി രൂപ വരെ ഇങ്ങനെ വായ്പ അനുവദിക്കുന്നു. ഒരു ലക്ഷം രൂപയുടെ വായ്പയ്ക്ക് 750 രൂപ മുതൽ 900 രൂപ വരെയാണ് പ്രതിമാസ തിരിച്ചടവ് തുക.

Advertisement
Advertisement