'നീലക്കുയിൽ' വാർഷികാഘോഷം

Thursday 25 July 2024 12:36 AM IST

കൊച്ചി: ഇന്ത്യൻ സൊസൈറ്റി ഒഫ് ഓതേഴ്സിന്റെ (ഇൻസ) ആഭിമുഖ്യത്തിൽ നീലക്കുയിൽ സിനിമയുടെ എഴുപതാം വാർഷികം ആഘോഷിച്ചു. ഇൻസ മുഖ്യരക്ഷാധികാരി ജസ്റ്റിസ് കെ. സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. ഇടപ്പള്ളി രാധാകൃഷ്ണൻ നീലക്കുയിൽ സിനിമയിലെ ഗാനങ്ങൾ ആലപിച്ചു. സിനിമാ മേഖലയിൽ 50വർഷത്തെ പരിചയമുള്ള ഇടപ്പള്ളി മോഹൻദാസ് അനുഭവങ്ങൾ പങ്കുവച്ചു. ദാമോദരൻ, എസ്. അനന്തനാരായണൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു.