സോന ലഡ്കി ഹിറ്റ്,​ മയോനിയെ ഗായികയാക്കി ഗോപി സുന്ദർ

Saturday 27 July 2024 2:20 AM IST

സുഹൃത്തായ പ്രിയ നായരെ (മയോനി) പാട്ടിന്റെ ലോകത്തേക്ക് സ്വാഗതം ചെയ്ത് സംഗീത സംവിധായകൻ ഗോപിസുന്ദർ. ഹരിദാസ് സംവിധാനം ചെയ്ത താനാരാ എന്ന ചിത്രത്തിൽ മയോനി ആലപിച്ച ഗാനം ശ്രദ്ധ നേടുന്നു. എന്റെ പുതിയ പരിചയപ്പെടുത്തൽ, ഗായിക പ്രിയനായർ എന്ന കുറിപ്പോടെയായിരുന്നു പ്രിയയ്ക്കൊപ്പമുള്ള ചിത്രവും പാട്ടും ഗോപിസുന്ദർ പങ്കുവച്ചത്. ഗോപിസുന്ദർ ഇൗണം ഒരുക്കിയ സോന ലഡ്കി എന്ന ഗാനമാണ് പ്രിയ നായർ ആലപിച്ചത്. ഗോപിയും ആലാപനത്തിൽ പങ്കുചേർന്നു. സോന ലഡ്കി ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ബി.കെ. ഹരിനാരായണന്റേതാണ് വരികൾ. നടി ദീപ്തി സതിയുടെ സ്റ്റൈലിഷ് ചുവടുകളാണ് പാട്ടിന്റെ ഹൈലൈറ്റ്. വിഷ്ണു ഉണ്ണിക്കൃഷ്ണൻ,ഷൈൻ ടോം ചാക്കോ, ദീപ്തി സതി, അജുവർഗീസ്, ചിന്നു ചാന്ദ്നി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന താനാരാ ആഗസ്റ്റ് 9ന് റിലീസ് ചെയ്യും.

Advertisement
Advertisement