വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായ സംഭവം, മൃതദേഹം കണ്ടെത്തി

Saturday 10 August 2024 8:59 PM IST

തിരുവനന്തപുരം: തുമ്പയില്‍ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. തുമ്പ സ്വദേശി സെബാസ്റ്റ്യന്‍ ആല്‍ബി (42) ആണ് മരിച്ചത്.

ബുധനാഴ്ച രാവിലെ എട്ട് മണിയോടെ മത്സ്യബന്ധനത്തിന് പുറപ്പെട്ടപ്പോഴായിരുന്നു വള്ളം മറിഞ്ഞ് അപകടമുണ്ടായതും സെബാസ്റ്റ്യനെ കാണാതായതും. ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു. അഞ്ചുപേരായിരുന്നു വള്ളത്തില്‍ ഉണ്ടായിരുന്നത്. നാലുപേര്‍ നീന്തി കരയില്‍ കയറി. എന്നാല്‍ സെബാസ്റ്റ്യന്‍ ഇവര്‍ക്കൊപ്പം കരയിലേക്ക് എത്തിയിരുന്നില്ല.

കോസ്റ്റല്‍ പൊലീസ് തിരച്ചില്‍ നടത്തിവരുന്നതിനിടെ ഇന്ന് രാവിലെ തുമ്പയ്ക്ക് സമീപം മൃതദേഹം കരയ്ക്കടിയുകയായിരുന്നു.

Advertisement
Advertisement