ആഷ്ന മോൾക്ക് യാത്ര അയപ്പ്

Friday 16 August 2024 7:12 PM IST

മൂവാറ്റുപുഴ: യൂറോപ്പിലെ മോൾഡോവയിൽ നടക്കുന്ന ലോക പഞ്ചഗുസ്തി മത്സരത്തിൽ പങ്കെടുക്കാൻ പോകുന്ന ആഷ്ന മോൾക്ക് യാത്ര അയപ്പ് നൽകി. സി .പി .ഐ ആയവന ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സി.പി. ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എൽദോ എബ്രഹാം ആഷ്‌ന മോൾക്ക് മെമന്റോ നൽകി ആദരിച്ചു. നേതാക്കളായ ഷാജി അലിയാർ, എൻ.കെ. പുഷ്പ, എം. കെ . ഷാജു മലേക്കുടിയിൽ, ജീമോൻ വെള്ളാപ്പിള്ളിൽ, സമദ് പുഴക്കര, മുസ്തഫ എള്ളുമല എന്നിവർ പങ്കെടുത്തു. മൂവാറ്റുപുഴ നിർമ്മല ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്.

Advertisement
Advertisement