പ്രധാനമന്ത്രിയുടെ 98 മിനിട്ട് റെക്കാഡ് പ്രസംഗം

Saturday 17 August 2024 12:50 AM IST

ന്യൂഡൽഹി: ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയുടെ കൊത്തളത്തിൽ മൂന്നാമൂഴത്തിലെ ആദ്യ സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത് 98 മിനിറ്റ് നീണ്ട പ്രസംഗം. പ്രധാനമന്ത്രി എന്ന നിലയിൽ മോദിയുടെ 11-ാമത്തേതും 2014 മുതൽ നടത്തിയ പ്രസംഗങ്ങളിൽ ഏറ്റവും ദൈർഘ്യമേറിയതുമായ പ്രസംഗം.

മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗങ്ങളുടെ ശരാശരി ദൈർഘ്യം 82 മിനിറ്റാണ്.

ഇതിന് മുൻപ് ദൈർഘ്യമേറിയ സ്വാതന്ത്ര്യദിന പ്രസംഗം നടത്തിയത് 2016ൽ. 96 മിനിട്ട്. ചെറിയ പ്രസംഗം 2017 ൽ. 56 മിനിട്ട്.

മറ്റ് പ്രസംഗങ്ങളുടെ ദൈർഘ്യം

2014....... 65 മിനിട്ട്

2015........ 88

2018........ 83

2019....... 92

2020..... 90

2021...... 88

2022.... 74

2023..... 90

ദൈർഘ്യം കുറഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗങ്ങൾ

1947, 1954- ജവഹർലാൽ നെഹ്‌റു,

1997- ഐ.കെ. ഗുജ്‌റാൾ

1966- ഇന്ദിരാഗാന്ധി (14 മിനിട്ട്)

മൻമോഹൻ സിംഗ്- 2012(32മിനിട്ട്),

2013(35 മിനിട്ട്)

വാജ്‌പേയി: 2002(25), 2003(30)

Advertisement
Advertisement