''പിൻവാതിൽ നിയമനം വ്യാപകം"
കൊച്ചി: കേരള മെഡിക്കൽ സർവ്വീസസ് കോർപ്പറേഷനിൽ (കെ.എം.എസ്.സി.എൽ) വ്യാപകമായി പിൻവാതിൽ നിയമനം നടക്കുകയാണെന്ന ആരോപണവുമായി നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ്. പി.എസ്.സി.യുടെ പരിധിയിൽപ്പെടാത്ത നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നടത്തണമെന്ന വ്യവസ്ഥ അട്ടിമറിച്ചാണ് മാദ്ധ്യമങ്ങളിൽ പരസ്യം പോലും നൽകാതെ നിയമനങ്ങൾ നടത്തുന്നത്. കെ.എം.എസ്.സി.എൽ മാത്രം 186 പിൻവാതിൽ നിയമനം നടത്തിയിട്ടുണ്ട്. വിജിലൻസ് അന്വേഷണം നടത്തി അനധികൃത നിയമനങ്ങൾ റദ്ദ് ചെയ്യണമെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് ചെയർമാൻ കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു.