ടി.വി.എസ് ഐ ക്യൂബ് വേരിയന്റുകളുടെ സെലിബ്രേഷൻ എഡിഷൻ

Monday 19 August 2024 12:37 AM IST

കൊച്ചി: പ്രമുഖ ആഗോള വാഹന നിർമ്മാതാക്കളായ ടി.വി.എസ് മോട്ടോർ കമ്പനി 78ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഐക്യൂബ് വേരിയന്റുകളുടെ ലിമിറ്റഡ് സെലിബ്രേഷൻ എഡിഷൻ അവതരിപ്പിച്ചു. സ്വാതന്ത്ര്യദിന തലേന്നായിരുന്നു പ്രഖ്യാപനം. ടി.വി.എസ് ഐക്യൂബ് 3.4 കെ.ഡബ്ല്യു.എച്ച്, ടി.വി.എസ് ഐക്യൂബ് എസ്. വേരിയന്റുകളുടെ ആയിരം യൂണിറ്റുകൾ മാത്രമാണ് സെലിബ്രേഷൻ എഡിഷനായി പുറത്തിറക്കിട്ടുള്ളത്. പ്രത്യേക ഡ്യുവൽടോൺ കളർ സ്‌കീമും, പ്രത്യേക സെലിബ്രേഷൻ എഡിഷൻ ഗ്രാഫിക്‌സുമായാണ് സെലിബ്രേഷൻ എഡിഷൻ വരുന്നത്.

സ്റ്റാൻഡേർഡ് മോഡലുകളുടെ അതേ വിലയിൽ ഉപഭോക്താക്കൾക്ക് ഐക്യൂബ് വേരിയന്റുകളുടെ സെലിബ്രേഷൻ എഡിഷൻ വാങ്ങാം. ടി.വി.എസ് ഐക്യൂബ് 3.4 കെ.ഡബ്ല്യു.എച്ച് സെലിബ്രേഷൻ എഡിഷന് 1,19,628 രൂപയും, ടി.വി.എസ് ഐക്യൂബ് എസ് സെലിബ്രേഷൻ എഡിഷന് 1,29,420 രൂപയുമാണ് ഡൽഹി എക്‌സ്‌ഷോറൂം വില. സെലിബ്രേഷൻ എഡിഷൻ വേരിയന്റുകളുടെ ബുക്കിംഗ് ആരംഭിച്ചു.

Advertisement
Advertisement