വാങ്ങുന്നെങ്കിൽ ഇപ്പോൾ വാങ്ങിക്കോ,​ സ്വർണവില വീണ്ടും 55000 കടക്കും,​ കാരണമിത്

Monday 19 August 2024 12:00 AM IST

കൊ​ച്ചി​:​ ​ആ​ഗോ​ള​ ​മേ​ഖ​ല​യി​ലെ​ ​അ​നു​കൂ​ല​ ​ച​ല​ന​ങ്ങ​ളു​ടെ​ ​ക​രു​ത്തി​ൽ​ ​സം​സ്ഥാ​ന​ത്ത് ​സ്വ​ർ​ണ​ ​വി​ല​ ​പു​തി​യ​ ​ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് ​നീ​ങ്ങു​ന്നു.​ ​ക​ഴി​ഞ്ഞ​ ​മാ​സം​ ​അ​വ​ത​രി​പ്പി​ച്ച​ ​കേ​ന്ദ്ര​ ​ബ​ഡ്ജ​റ്റി​ൽ​ ​ഇ​റ​ക്കു​മ​തി​ ​തീ​രു​വ​ ​കു​റ​ച്ച​തോ​ടെ​ ​കു​ത്ത​നെ​ ​ഇ​ടി​ഞ്ഞ​ ​സ്വ​ർ​ണ​ ​വി​ല​ ​ക​ഴി​ഞ്ഞ​ ​വാ​രം​ ​അ​തി​ശ​ക്ത​മാ​യി​ ​തി​രി​ച്ചു​ക​യ​റി.​ ​ശ​നി​യാ​ഴ്ച​ ​മാ​ത്രം​​​ ​​​പ​​​വ​​​ൻ​​​ ​​​വി​​​ല​​​ 840​​​ ​​​രൂ​​​പ​​​ ​​​ഉ​​​യ​​​ർ​​​ന്ന് 53,360​​​ ​​​രൂ​​​പ​​​യി​​​ലെ​​​ത്തി.​​​ ​​​ഗ്രാ​​​മി​​​ന്റെ​​​ ​​​വി​​​ല​​​ 105​​​ ​​​രൂ​​​പ​​​ ​​​വ​​​ർ​​​ദ്ധി​​​ച്ച് 6,670​​​ ​​​രൂ​​​പ​​​യി​​​ലെ​​​ത്തി.​​​ ​​​ക​ഴി​ഞ്ഞ​ ​വാ​രം​ ​പ​വ​ന്റെ​ ​വി​യി​ൽ​ ​ര​ണ്ടാ​യി​രം​ ​രൂ​പ​യു​ടെ​ ​കു​തി​പ്പാ​ണു​ണ്ടാ​യ​ത്.


അ​​​മേ​​​രി​​​ക്ക​​​യി​​​ലെ​​​ ​​​നാ​​​ണ​​​യ​​​പ്പെ​​​രു​​​പ്പം​​​ ​​​നി​​​യ​​​ന്ത്ര​​​ണ​​​ ​​​വി​​​ധേ​​​യ​​​മാ​​​യ​​​തി​നാ​ൽ​​​ ​​​ഫെ​​​ഡ​​​റ​​​ൽ​​​ ​​​റി​​​സ​​​ർ​​​വ് ​​​മു​​​ഖ്യ​​​ ​​​പ​​​ലി​​​ശ​​​ ​​​നി​​​ര​​​ക്കു​​​ക​​​ൾ​​​ ​​​ഒ​രു​ ​ശ​ത​മാ​ന​ത്തി​ല​ധി​കം​ ​​​കു​​​റ​​​ച്ചേ​​​ക്കു​​​മെ​​​ന്ന​​​ ​​​പ്ര​​​തീ​​​ക്ഷ​​​യി​​​ൽ​​​ ​​​വെ​​​ള്ളി​​​യാ​​​ഴ്ച​​​ ​​​രാ​​​ജ്യാ​​​ന്ത​​​ര​​​ ​​​വി​പ​ണി​യി​ൽ​ ​സ്വ​​​ർ​​​ണ​​​ ​​​വി​​​ല​​​ ​​​റെ​​​ക്കാ​​​ഡ് ​​​വ​​​ർ​​​ദ്ധ​​​ന​​​ ​​​രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.​​​ ​​​ഇ​​​തോ​​​ടൊ​​​പ്പം​​​ ​​​പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലെ​​​യും​​​ ​​​ഉ​​​ക്രെ​​​യി​​​നി​​​ലെ​​​യും​​​ ​​​രാ​​​ഷ്ട്രീ​​​യ​​​ ​​​സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ ​​​മൂ​​​ർ​​​ച്ഛി​​​ച്ച​​​തും​​​ ​​​സു​​​ര​​​ക്ഷി​​​ത​​​ ​​​നി​​​ക്ഷേ​​​പ​​​മെ​​​ന്ന​​​ ​​​നി​​​ല​​​യി​​​ൽ​​​ ​​​സ്വ​​​ർ​​​ണ​​​ത്തി​​​ന്റെ​​​ ​​​വാ​​​ങ്ങ​​​ൽ​​​ ​​​താ​​​ത്പ​​​ര്യം​​​ ​​​വ​​​ർ​​​ദ്ധി​​​പ്പി​​​ച്ചു.​​​ ​


വാ​രാ​ന്ത്യ​ത്തി​ൽ​​​ ​​​സ്വ​​​ർ​​​ണ​​​ ​​​വി​​​ല​​​ ​​​ച​​​രി​​​ത്ര​​​ത്തി​​​ലാ​​​ദ്യ​​​മാ​​​യി​​​ ​​​ഔ​​​ൺ​​​സി​​​ന് 2,518​​​ ​​​ഡോ​​​ള​​​ർ​​​ ​​​വ​​​രെ​​​ ​​​ഉ​​​യ​​​ർ​​​ന്നെ​ങ്കി​ലും​​​ ​​​ ​​​ലാ​​​ഭ​​​മെ​​​ടു​​​പ്പ് ​​​ശ​​​ക്ത​​​മാ​​​യ​​​തോ​​​ടെ​​​ 2,500​​​ ​​​ഡോ​​​ള​​​റി​​​ലേ​​​ക്ക് ​​​താ​​​ഴ്ന്നു.​​​അ​​​മേ​​​രി​​​ക്ക​​​യി​​​ൽ​​​ ​​​പ​​​ലി​​​ശ​​​ ​​​കു​​​റ​​​യു​​​മ്പോ​​​ൾ​​​ ​​​ക​​​ട​​​പ്പ​​​ത്ര​​​ങ്ങ​​​ൾ,​​​ ​​​ഡോ​​​ള​​​ർ​​​ ​​​എ​​​ന്നി​​​വ​​​യി​ലെ​ ​വ​രു​മാ​നം​ ​ഇ​ടി​യു​മെ​ന്ന​തി​നാ​ലാ​ണ് ​​​നി​​​ക്ഷേ​​​പ​​​ക​​​ർ​​​ ​​​സ്വ​​​ർ​​​ണ​​​ത്തി​​​ലേ​​​ക്ക് ​​​മാ​​​റി​​​യ​​​ത്.​ ​കേ​ന്ദ്ര​ ​ബാ​ങ്കു​ക​ളും​ ​വ​ലി​യ​ ​തോ​തി​ൽ​ ​സ്വ​ർ​ണം​ ​വാ​ങ്ങി​ക്കൂ​ട്ടി.​ ​ബ​​​ഡ്‌​​​ജ​​​റ്റി​​​ന് ​ശേ​ഷം​ ​​​സ്വ​​​ർ​​​ണ​​​ ​​​വി​​​ല​​​ ​​​പ​​​വ​​​ന് ​​​ഒ​​​ര​​​വ​​​സ​​​ര​​​ത്തി​​​ൽ​​​ 50,400​​​ ​​​രൂ​​​പ​​​ ​​​വ​​​രെ​​​ ​​​താ​​​ഴ്‌​​​ന്നി​​​രു​​​ന്നു.​​​ ​

സ്വ​​​ർ​​​ണ​​​ ​​​വി​​​ല​​​ ​​​വീ​​​ണ്ടും​​​ ​​​കൂ​​​ടു​​​മെ​​​ന്ന​​​ ​​​പ്ര​​​വ​​​ച​​​ന​​​ങ്ങ​​​ൾ​​​ ​​​ശ​​​ക്ത​​​മാ​​​യ​​​തോ​​​ടെ​​​ ​​​സം​​​സ്ഥാ​​​ന​​​ത്തെ​​​ ​​​ജു​​​വ​​​ല​​​റി​​​ക​​​ളി​​​ൽ​​​ ​​​തി​​​ര​​​ക്ക് ​​​കൂ​​​ടു​​​ന്നു.​​​ ​​​ ​​​വി​​​വാ​​​ഹ​​​ ​​​സീ​​​സ​​​ൺ​​​ ​​​തു​ട​ങ്ങി​യ​തോ​ടെ​​​ ​​​വി​​​ല​​​യി​​​ലെ​​​ ​​​വ​​​ൻ​​​ ​​​വ​​​ർ​​​ദ്ധ​​​ന​​​ ​​​ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളെ​​​ ​​​വ​​​ല​​​യ്ക്കു​​​ക​​​യാ​​​ണ്.​​​ ​​​ച​​​ര​​​ക്ക്,​​​ ​​​സേ​​​വ​​​ന​​​ ​​​നി​​​കു​​​തി​​​യും​​​ ​​​സെ​​​സും​​​ ​​​പ​​​ണി​​​ക്കൂ​​​ലി​​​യു​​​മ​​​ട​​​ക്കം​​​ ​​​നി​​​ല​​​വി​​​ൽ​​​ ​​​സ്വ​​​ർ​​​ണം​​​ ​​​വാ​​​ങ്ങു​​​മ്പോ​​​ൾ​​​ ​​​വി​​​ല​​​ ​​​പ​​​വ​​​ന് 58,000​​​ ​​​രൂ​​​പ​​​യി​​​ല​​​ധി​​​ക​​​മാ​​​കും.​​​ ​​​ഇ​​​പ്പോ​​​ഴ​​​ത്തെ​​​ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ​​​ ​​​പ​​​വ​​​ൻ​​​ ​​​വി​​​ല​​​ ​​​വീ​​​ണ്ടും​​​ 55,000​​​ ​​​രൂ​​​പ​​​ ​​​ക​​​ട​​​ക്കാ​​​നു​​​ള്ള​​​ ​​​സാ​​​ദ്ധ്യ​​​ത​​​ ​​​ഏ​​​റെ​​​യാ​​​ണെ​​​ന്ന് ​​​ജു​​​വ​​​ല​​​റി​​​ ​​​മേ​​​ഖ​​​ല​​​യി​​​ലു​​​ള്ള​​​വ​​​ർ​​​ ​​​പ​​​റ​​​യു​​​ന്നു.

Advertisement
Advertisement