ചെൽസിയെ ചതച്ച് സിറ്റി സ്റ്റാർട്ടായി

Monday 19 August 2024 3:32 AM IST

ല​ണ്ട​ൻ​:​ ​ഇം​ഗ്ലീ​ഷ് ​പ്രി​മി​യ​ർ​ ​ലീ​ഗി​ലെ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി പുതിയ സീസണിലും വിജയത്തോടെ തുടങ്ങി. ഇന്നലെ നടന്ന മത്സരത്തിൽ സിറ്റി ഏകപക്ഷീയമായ രണ്ട് ഗോളിന് ചെൽസിയെ കീഴടക്കി. ചെൽസിയുടെ തട്ടകമായ സ്റ്റാംഫോർഡ് ബ്രിഡ്‌ജിൽ നടന്ന മത്സരത്തിൽ ഹാളണ്ടും കൊവസിച്ചുമാണ് സിറ്റിക്കായി ലക്ഷ്യം കണ്ടത്. ​ ​ക​ഴി​ഞ്ഞ​ ​സീ​സ​ണി​ൽ​ ​മി​ക​ച്ച​ ​പ്ര​ക​ട​നം​ ​ന​ട​ത്തി​യ​ ​ആ​ഴ്സ​ന​ലും​ ​വി​ജ​യ​ത്തോ​ടെ​ ​തു​ട​ങ്ങി.​ ​സീ​സ​ണി​ലെ​ ​ത​ങ്ങ​ളു​ടെ​ ​ആ​ദ്യ​ ​മ​ത്സ​ര​ത്തി​ൽ​ ​ആ​ഴ്സ​ന​ൽ​ ​വൂ​ൾ​വ്‌​സി​നെ​ ​മ​റു​പ​ടി​യി​ല്ലാ​ത്ത​ ​ര​ണ്ട് ​ഗോ​ളു​ക​ൾ​ക്ക് ​കീ​ഴ​ട​ക്കി.​ ​ഹാ​വേ​ർ​ട്ട്‌​സും​ ​സാ​ക്ക​യു​മാ​ണ് ​ആ​ഴ്സ​ന​ലി​ന്റെ​ ​സ്കോ​റ​ർ​മാ​ർ.​ ​മ​റ്റൊ​രു​ ​മ​ത്സ​ര​ത്തി​ൽ​ ​ആ​സ്റ്റ​ൺ​ ​വി​ല്ല​ 2​-1​ന് ​വെ​സ്റ്റ് ​ഹാ​മി​നെ​ ​കീ​ഴ​ട​ക്കി.​ ​ബ്ര​ന്റ് ​ഫോ​ർ​ഡ് 2​-1​ന് ​ക്രി​സ്റ്റ​ൽ​ ​പാ​ല​സി​നെ​യും​ ​ന്യൂ​കാ​സി​ൽ​ 1​-0​ത്തി​ന് ​സൗ​ത്താം​പ്ട​ണേ​യും​ ​കീ​ഴ​ട​ക്കി.​അ​തേ​സ​മ​യം​ ​എ​വ​ർ​ട്ട​ൺ​ ​മ​റു​പ​ടി​യി​ല്ലാ​ത്ത​ ​മൂ​ന്ന് ​ഗോ​ളു​ക​ൾ​ക്ക് ​ബ്രൈ​റ്റ​ണി​നോ​ട് ​തോ​റ്റു.

Advertisement
Advertisement