ഹേമ റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ, വീണുടഞ്ഞു, ഗ്ലാമർമുഖം , സിനിമ ഭരിക്കുന്നത് പീഡനമാഫിയ

Tuesday 20 August 2024 4:13 AM IST


നടിയാക്രമണം ആദ്യ സംഭവമല്ല
എല്ലാവരും സ്ത്രീവിരുദ്ധർ അല്ല

തിരുവനന്തപുരം: മലയാള സിനിമാലോകത്തിന്റെ ഗ്ലാമർമുഖം വീണുടയുന്ന വിവരങ്ങളടങ്ങിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത് പലർക്കും തിരിച്ചടിയാകും.

മലയാള സിനിമ ഭരിക്കുന്നത് ക്രിമിനൽ മാഫിയ. പ്രായപൂർത്തിയാകാത്ത കുട്ടികളെവരെ ചൂഷണം ചെയ്യുന്നു.തമ്പ്രാൻ വാഴ്ചയും മാംസകച്ചവടവും ലൈംഗികാതിക്രമങ്ങളും മനുഷ്യാവകാശ ധ്വംസനങ്ങളുമാണ് അരങ്ങുതകർക്കുന്നതെന്നും ഇന്നലെ പുറത്തുവിട്ട 'നിയന്ത്രിത റിപ്പോർട്ട്" വ്യക്തമാക്കുന്നു. പ്രമുഖരായ ചില നടന്മാരും സംവിധായകരും നിർമ്മാതാക്കളും മാത്രമല്ല, പ്രൊഡക്ഷൻ കൺട്രോൾമാർവരെ സ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കുന്നുവെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

അതേസമയം, സിനിമാരംഗത്തെ എല്ലാ പുരുഷന്മാരും സ്ത്രീവിരുദ്ധരല്ലെന്നും വളരെ മാന്യമായി പെരുമാറുന്നവരുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ഓടെയാണ് സാംസ്‌കാരിക വകുപ്പ് വിവരാവകാശ നിയമപ്രകാരം റിപ്പോർട്ട് പുറത്തുവിട്ടത് . കേരളകൗമുദി സീനിയർ സബ് എഡിറ്റർ മനോജ് വിജയരാജ് ഉൾപ്പെടെയുള്ള മാദ്ധ്യമ പ്രവർത്തകർക്കാണ് റിപ്പോർട്ട് ലഭിച്ചത്. റിപ്പോർട്ട് പുറത്തുവരുന്നതിനെതിരെ നടി രഞ്ജിനി സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയതോടെയാണ് റിപ്പോർട്ട് വെളിച്ചംകണ്ടത്.

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത് ഒറ്റപ്പെട്ട സംഭവമല്ലെന്നും, മുമ്പും പലരും ആക്രമിക്കപ്പെട്ടെന്നും പുറത്തുവന്നത് ഒന്നുമാത്രമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ആരാധനയോടെ കാണുന്ന പലർക്കും ഇരട്ടമുഖമാണ്. കുറ്റവാളികളിൽ പലരും വളരെ സ്വാധീനമുള്ളവരാണ്. ഇവരാണ് മലയാള സിനിമയെ ഭരിക്കുന്നത്. മാഫിയ സംഘത്തിന്റെ ചെവിയിൽ എത്തുമെന്നതിനാൽ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റികളിൽ പരാതിപ്പെടാൻ ഭയമാണ്. വഴങ്ങാത്തവരെ പ്രശ്നക്കാരായി മുദ്രകുത്തും. സിനിമ മേഖലയിലെ ഭൂരിപക്ഷവും മാഫിയ സംഘത്തിനൊപ്പമാണ്.

മോശം അനുഭവം നേരിടേണ്ടിവന്നവർ ചില വിഡിയോ ക്ലിപ്പുകളും ഓഡിയോക്ലിപ്പുകളും വാട്ട്സാപ്പ് സന്ദേശങ്ങളും ഹേമ കമ്മിറ്റിക്ക് മുൻപാകെ ഹാജരാക്കിയിരുന്നു. മിനിമം വേതനംപോലും സിനിമയിൽ ഉറപ്പാക്കുന്നില്ല.

ചലച്ചിത്രമേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് കെ.ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിലെ 290 പേജുകളാണ് പുറത്തുവന്നത്.

മാഫിയയിൽ 15 പേർ;

പോക്സോ വരെ

1. പതിനഞ്ചംഗ ക്രിമനൽ മാഫിയയാണ് മലയാള സിനിമ ഭരിക്കുന്നത്. പവർ മാഫിയ എന്നറിയപ്പെടുന്ന ഇവരാണ് ആരൊക്കെ സിനിമയിൽ നിലനിൽക്കണമെന്ന് തീരുമാനിക്കുന്നത്. ഇവർക്ക് ഇഷ്ടമില്ലാത്തവരെ സിനിമയിൽ വിലക്കുന്നത് അതീവ ഗൗരവത്തോടെ കാണണമെന്നും റിപ്പോർട്ടിൽ പറയുന്നു.

2. പവർ ഗ്രൂപ്പിന്റെ ഭാഗമായുള്ളവർക്കാണ് സെറ്റിൽ കാരവാൻ സൗകര്യങ്ങളൊരുക്കുന്നത്.
പോക്‌സോ പോലും ചുമത്തേണ്ട കുറ്റകൃത്യങ്ങളുണ്ട്. ലഹരിപാനീയങ്ങളോ മയക്കുമരുന്നോ ഉപയോഗിച്ച ശേഷം നിരവധി ലൈംഗിക പീഡനങ്ങൾ നടന്നിട്ടുണ്ട്. പല അഭിനേതാക്കളും സെറ്റിലെത്തുന്നത് മദ്യം കഴിച്ചിട്ടാണെന്ന് സ്ത്രീകൾ കമ്മിറ്റിക്ക് മൊഴി നൽകി.

3. സഹകരിക്കുക, വിട്ടുവീഴ്ചചെയ്യുക. ഈ രണ്ടു വാക്കുകളാണ് സ്ത്രീകൾക്ക് ഏറെ പരിചിതം. അവസരം ലഭിക്കണമെങ്കിൽ നടന്മാർ മുതൽ പ്രൊഡക്ഷൻ കൺട്രോളർമാർക്കു വരെ കിടക്ക പങ്കിടേണ്ട അവസ്ഥയാണ്.പലരും ക്രൂരപീഡനത്തിന് ഇരയായിട്ടുണ്ട്. വളരെ ബോൾഡെന്ന് കരുതുന്ന നടിമാർക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ട്.

4. സിനിമയിൽ എല്ലാറ്റിനും കോ‌‌‌ഡ് ഉണ്ട്. വിട്ടുവീഴ്ച ചെയ്യുന്നവരെ 'കോപ്പറേറ്റിംഗ് ആർട്ടിസ്റ്റുകൾ'എന്ന് വിളിക്കും. എതിർക്കുന്നവരെ പ്രശ്നക്കാരെന്ന് മുദ്രകുത്തി 'മീ ടു' ആണെന്ന് പറയും.

ഹേ​മ​ ​ക​മ്മി​റ്റി​ ​റി​പ്പോ​ർ​ട്ട്:​ ​ഇ​നി​ ​എ​ന്ത്?

തി​രു​വ​ന​ന്ത​പു​രം​:​ ​ജ​സ്റ്റി​സ് ​ഹേ​മ​ ​ക​മ്മി​റ്റി​ ​റി​പ്പോ​ർ​ട്ടി​ലെ​ ​ചി​ല​ ​നി​ർ​ദേ​ശ​ങ്ങ​ൾ​ ​എ​ങ്കി​ലും​ ​അ​ടി​യ​ന്ത​ര​മാ​യി​ ​ന​ട​പ്പി​ലാ​ക്കാ​ൻ​ ​സ​ർ​ക്കാ​ർ​ ​ത​യ്യാ​റാ​വും.​ ​സി​നി​മാ​ന​യ​ ​രൂ​പീ​ക​ര​ണം​ ​പ​രി​ഗ​ണ​ന​യി​ലു​ണ്ട്.
സാ​സ്കാ​രി​ക​ ​വ​കു​പ്പ് ​ഉ​ട​ൻ​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​സി​നി​മ​ ​കോ​ൺ​ക്ലേ​വി​ൽ​ ​റി​പ്പോ​ർ​ട്ട് ​ച​ർ​ച്ച​ ​ചെ​യ്യും.​ ​സി​നി​മാ,​ ​സീ​രി​യി​ൽ​ ​സം​ഘ​ട​ന​ക​ളു​മാ​യും​ ​ച​ർ​ച്ച​ ​ന​ട​ത്തും.​ ​തൊ​ഴി​ൽ​ ​പ്ര​ശ്ന​ങ്ങ​ൾ​ ​പ​രി​ഹ​രി​ക്കാ​ൻ​ ​തൊ​ഴി​ൽ​വ​കു​പ്പ് ​ഇ​ട​പെ​ടും.

Advertisement
Advertisement