അങ്കമാലിയിൽ ജനകീയ സദസ്

Wednesday 21 August 2024 12:43 AM IST

അങ്കമാലി: അങ്കമാലി നഗരസഭയുടെയും സബ് റീജിയണൽ ട്രാൻസ്പ്പോർട്ട് ഓഫീസിന്റെയും ആഭിമുഖ്യത്തിൽ പുതിയ ബസ് റൂട്ട് രൂപീകരണത്തിനായി നടത്തിയ ജനകീയ സദസ് റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ മാത്യു തോമസ് അദ്ധ്യക്ഷനായി. ജനസദസിൽ നിന്ന് ലഭിച്ച നിർദ്ദേശങ്ങളും അപേക്ഷകളും നഗരസഭ ചെയർമാൻ, വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി. യാത്രാക്ലേശം പരമാവധി പരിഹരിക്കുന്നതോടാപ്പം ഗതാഗത തടസങ്ങൾ ലഘൂകരിക്കുന്നതിനുള്ള നടപടികൾ ബന്ധപ്പെട്ടവരുമായി ആലോചിച്ച് നടപ്പാക്കുമെന്ന് എം.എൽ.എ അറിയിച്ചു. നഗരസഭ ഉപാദ്ധ്യക്ഷ സിനി മനോജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ലതിക ശശികുമാർ, കെ.വി. ബിബീഷ്, ഷൈജൻ തോട്ടപ്പടി, വിൻസൻ കോയിക്കര, പി.യു. ജോമോൻ, എ.വി. സുനിൽ, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജിബി അരിക്കൽ, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോണി കുരിയാക്കോസ്, റിട്ടയേർഡ് ആർ.ടി.ഒ സാദിഖ് അലി, എറണാകുളം ആർ.ടി.ഒ ബി. ഷഫീഖ്,​ ജോയിന്റ് ആർ.ടി.ഒ കെ.ബി. അഭിലാഷ് എന്നിവർ പങ്കെടുത്തു.

Advertisement
Advertisement