അജ്ഞാത വാഹനമിടിച്ച് യുവാവ്‌ മരിച്ചു

Wednesday 21 August 2024 1:12 AM IST

കല്ലമ്പലം: നാവായിക്കുളത്ത് ദേശീയപാതയിൽ അജ്ഞാത വാഹനമിടിച്ച് വെൽഡിംഗ് തൊഴിലാളി മരിച്ചു. ചിറയിൻകീഴ്‌ മുടപുരം വിളയിൽ വീട്ടിൽ പരേതനായ പ്രഭാകരന്റെയും സൗദാമിനിയുടെയും മകൻ വിനോദ് (42) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ ഒന്നോടെ നാവായിക്കുളം ഇന്ത്യൻ ഓവർസീസ് ബാങ്കിന് സമീപത്തായിരുന്നു അപകടം. വിനോദിനെ ഇടിച്ചുതെറിപ്പിച്ച ശേഷം വാഹനം നിറുത്താതെ പോകുകയായിരുന്നു. ഒരു യുവാവ് റോഡിൽ കിടക്കുന്നതായി പൊലീസ് കൺട്രോൾ റൂമിൽ വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് എത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്.

ഇടിച്ച വാഹനം കണ്ടെത്താനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. പ്രദേശത്തെ സി.സി.ടിവി ദൃശ്യങ്ങൾ കല്ലമ്പലം പൊലീസ് ശേഖരിച്ചു. മുടപുരം സ്വദേശിയായ വിനോദ് അപകടസമയത്ത് നാവായിക്കുളത്ത് വന്നത് എന്തിനാണെന്നത് പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തിൽ ദുരൂഹത ഉണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ഇന്നലെ വൈകിട്ടോടെ വീട്ടിൽ സംസ്‌കരിച്ചു. ആശയാണ് വിനോദിന്റെ ഭാര്യ. മക്കൾ:വിഷ്ണു,വിശാഖി.

Advertisement
Advertisement