അൽ മുക്താദിർ ജുവലറി അഞ്ചാം വാർഷിക ആഘോഷ ഫണ്ട് വയനാട് ദുരിതബാധിതർക്ക്

Wednesday 21 August 2024 12:33 AM IST

കൊച്ചി: അൽ മുക്താദിർ ജുവലറി ഗ്രൂപ്പിന്റെ അഞ്ചാം വാർഷിക ആഘോഷങ്ങൾക്ക് വേണ്ടിയുള്ള ഫണ്ട് പൂർണമായും വയനാടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ചെലവഴിക്കുമെന്ന് അൽ മുക്താദിർ ഗ്രൂപ്പിന്റെ ചെയർമാനുംചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ ഡോ. മുഹമ്മദ് മൻസൂർ അബ്ദുൽ സലാം പറഞ്ഞു.
അഞ്ചാം വാർഷികത്തോടനുബന്ധിച്ച് അഞ്ച് പ്രമുഖ പദ്ധതികളാണ് 'പാഞ്ച് യോജന' എന്ന പേരിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്. അൽ മുക്താദിർ ഗ്രൂപ്പിന് ഇന്ത്യൻ ക്വാളിറ്റി മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ ISO 9001:2015 സർട്ടിഫിക്കറ്റ് ലഭിച്ചെന്നും ഡോ. മുഹമ്മദ് മൻസൂർ അബ്ദുൽ സലാം പറഞ്ഞു.

പ്രധാന പദ്ധതികൾ

എ.ഐ സ്കൂൾ@വയനാട്
കേരളത്തിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്‌കൂൾ അൽ മുക്താദിർ ജുവലറി വയനാട്ടിൽ ആരംഭിക്കും. ജപ്പാൻ സാങ്കേതികവിദ്യയിൽ ഡിജിറ്റൽ ക്ലാസ് റൂമുകൾ ഉൾപ്പെട്ട ഏറ്റവും ആധുനിക രീതിയിലാണ് നിർമ്മാണം. നിർമ്മിതബുദ്ധി അധിഷ്‌ഠിതമായ ലൈബ്രറിയും, ലാബും ഉൾപ്പെടെ പരിസ്ഥിതി സൗഹദത്തോടെയാണ് രൂപകൽപ്പന. കുട്ടികളുടെ അഭിരുചിക്കും മറ്റും കൂടുതൽ സൗഹൃദപരമായ പാഠ്യപദ്ധതികളും ഉൾപ്പെടുത്തും.

മിഷൻ ഫോർ വയനാട്

അൽ മുക്താദിർ ബ്ലോക്ക് ബിൽഡിംഗും അതിനോട് ചേർന്ന ആധുനികരീതിയിലുള്ള അനുബന്ധ വർക്കുകളും നടത്തും.
വയനാട് ദുരന്തത്തിനിരയായ എല്ലാ പെൺകുട്ടികളുടെയും പഠനവും മറ്റും ഏറ്റെടുക്കാനും അൽ മുക്താദിർ ലക്ഷ്യമിടുന്നു. - വയനാട്ടിലെ പ്രാദേശിക സമൂഹത്തിനായി അൽ മുക്താദിർ ഇൻഫർമേഷൻ സെന്റർ തുറക്കും. ഇതോടൊപ്പം യുവജനങ്ങളുടെ ജീവിത സാഹചര്യങ്ങളും മറ്റും കൂടുതൽ മെച്ചപ്പെടുത്താനും പുതിയ പദ്ധതി നടപ്പാക്കും.

Advertisement
Advertisement