ഉജ്ജ്വലബാല്യം ; 31 വരെ അപേക്ഷിക്കാം

Wednesday 21 August 2024 12:50 AM IST

തിരുവനന്തപുരം : സംസ്ഥാനതല ശിശുദിനാഘോഷങ്ങളോടനുബന്ധിച്ച് വ്യത്യസ്തമേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി വനിതശിശുവികസനവകുപ്പ് ഏർപ്പെടുത്തിയ ഉജ്ജ്വലബാല്യം പുരസ്‌കാരത്തിന് ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം.

അപേക്ഷകൾ സ്വീകരിക്കുന്ന അവസാനതീയതി വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നീട്ടുകയായിരുന്നു.

Advertisement
Advertisement