ഏഴു ദിവസം സ്ത്രീ 2 400 കോടി

Friday 23 August 2024 2:24 AM IST

ബോളിവുഡിന് വൻ ആശ്വാസമേകി സ്ത്രീ 2. രാജ്കുമാർ റാവുവും ശ്രദ്ധ കപൂറും പ്രധാന വേഷത്തിലെത്തിയ സ്ത്രീ 2 ഏഴു ദിവസം കൊണ്ട് ആഗോളതലത്തിൽ 400 കോടിക്ക് അരികിലെത്തി. കനത്ത പരാജയത്തിൽ ഉഴലുന്ന ബോളിവുഡിൽ ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി സ്ത്രീ 2 മാറി. ഇന്ത്യയിൽ ആദ്യദിനം 51.8 കോടി രൂപയാണ് നേടിയത്. അമർ കൗശിക് സംവിധാനം ചെയ്ത സ്ത്രീ 2 ആഗസ്റ്റ് 15നാണ് റിലീസ് ചെയ്തത്. അഭിഷേക് ബാനർജി, പങ്കജ് ത്രിപാഠി, അമർശക്തി ഖുറാന എന്നിവരാണ് മറ്റു താരങ്ങൾ. വരുൺ ധവാൻ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. 2018ൽ റിലീസ് ചെയ്ത സ്ത്രീയുടെ തുടർച്ചയാണ് സ്ത്രീ 2.

Advertisement
Advertisement