ബോചെ ടീ ഹോട്ടൽ ബ്ലെൻഡ് വിപണിയിൽ

Friday 23 August 2024 12:24 AM IST

തൃശൂർ: ബോചെ ടീ യുടെ 50 സൗജന്യ ഭാഗ്യ സമ്മാന ടിക്കറ്റുകൾ അടങ്ങിയ അഞ്ച് കിലോഗ്രാമിന്റെ ഹോട്ടൽ ബ്ലെൻഡ് പാക്കറ്റുകൾ ബോബി ഗ്രൂപ്പിന്റെ തൃശൂർ കോർപ്പറേറ്റ് ഓഫീസിൽ ബോചെ വിപണിയിൽ അവതരിപ്പിച്ചു, ഗ്രൂപ്പ് സി.ഇ.ഒ ഗോപാലകൃഷ്ണൻ, സി.എഫ്.ഒ സ്വരാജ് , ഗ്രൂപ്പ് പി.ആർ.ഒ ജോജി എം.ജെ, ബോചെ ഭൂമിപുത്ര സി.ഒ.ഒ കാന്ത് കെ. ജെയിംസ്, ബോചെ ടീ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് മാനേജർ ഷാഹി എൻ.ഡി എന്നിവർ പങ്കെടുത്തു.

ബ്ലെൻഡ് പാക്കറ്റുകൾക്കൊപ്പം 50 ടിക്കറ്റുകൾ സൗജന്യമായി ലഭിക്കും. ഒരു കിലോ ഗ്രാം പാക്കറ്റിനൊപ്പം 20 ടിക്കറ്റുകളും 500
ഗ്രാം പാക്കറ്റിനൊപ്പം 10 ടിക്കറ്റുകളും സ്വന്തമാക്കാം. 300 ഗ്രാമിന്റെ പാക്കറ്റിനൊപ്പം മൂന്ന്
ലക്കി ഡ്രോ ടിക്കറ്റുകളും നേടാം. നിലവിൽ 100 ഗ്രാമിന്റെ പാക്കറ്റുകളാണ്
വിപണിയിലുള്ളത്. പാക്കറ്റിനൊപ്പം സൗജന്യമായി ലഭിക്കുന്ന ടിക്കറ്റുകൾ ഉപയോഗിച്ച്
ദിവസേനയുള്ള നറുക്കെടുപ്പിൽ പങ്കാളികളാവാം. നറുക്കെടുപ്പിലൂടെ ഫ്‌ളാറ്റുകൾ, 10 ലക്ഷം രൂപ, കാറുകൾ, ടൂ വീലറുകൾ, ഐ ഫോണുകൾ കൂടാതെ ദിവസേന ആയിരക്കണക്കിന് പേർക്ക് ക്യാഷ് പ്രൈസുകൾ എന്നിങ്ങനെ നിരവധി സമ്മാനങ്ങളുണ്ട്. 25 കോടി രൂപയാണ് ബമ്പർ സമ്മാനം.

Advertisement
Advertisement