മുത്തൂറ്റ് മെർക്കന്റയിൽ ലിമിറ്റഡിന്റെ കടപ്പത്ര വിൽപന

Saturday 24 August 2024 12:58 AM IST

കൊച്ചി: മുത്തൂറ്റ് നൈനാൻ ശൃംഖലയിലെ പ്രമുഖ സ്ഥാപനമായ മുത്തൂറ്റ് മെർക്കന്റയിൽ ലിമിറ്റഡിന്റെ നോൺ കൺവെർട്ടബിൾ സെക്യുവേഡ് കടപ്പത്രങ്ങളുടെ(എൻ.സി.ഡി) വില്പന സെപ്തംബർ അഞ്ച് വരെ നടക്കും. ആയിരം രൂപ മുഖവിലയുള്ള എൻ.സി.ഡികളിലെ കുറഞ്ഞ നിക്ഷേപ തുക 10,000 രൂപയാണ്.
നിക്ഷേപകർക്ക് 10.70 ശതമാനം മുതൽ 13.75 ശതമാനം വരെ ആകർഷകമായ പലിശ മാസത്തവണകളായോ കാലാവധി തീരുന്ന മുറയ്‌ക്കോ ലഭിക്കും. നിക്ഷേപ തുക 73 മാസങ്ങളിൽ ഇരട്ടിയാകും. മാസ സ്‌കീമിൽ 11.50 ശതമാനം വരെ വാർഷിക പലിശ ലഭിക്കും.
സ്വർണപ്പണയ സേവനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വിവിധ സംസ്ഥാനങ്ങളിലേക്ക് ശാഖകൾ വ്യാപിപ്പിക്കുന്നതിനുമായി തുക വിനിയോഗിക്കുമെന്ന് ചെയർമാൻ മാത്യു. എം. മുത്തൂറ്റ്, മാനേജിംഗ് ഡയറക്ടർ റിച്ചി മാത്യു മുത്തൂറ്റ് എന്നിവർ അറിയിച്ചു.

Advertisement
Advertisement