കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറിമാർ

Saturday 31 August 2024 3:25 AM IST

ന്യൂഡൽഹി: കേരള, ലക്ഷദ്വീപ് ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറിമാരായി വി.കെ. അരിവഴകൻ, മൻസൂർ അലി ഖാൻ എന്നിവരെ ഹൈക്കമാൻഡ് നിയമിച്ചു. പി.വി. മോഹൻ ഈ ചുമതലയിൽ തുടരും. കേരളത്തിൽ നിന്നുള്ള റോജി എം.ജോൺ കർണാടകയുടെയും പി.സി. വിഷ്‌ണുനാഥ് തെലങ്കാനയുടെയും ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറിമാരായും തുടരും. മുംബയിൽ നിന്നുള്ള മാത്യു ആന്റണിയെ മിസോറാമിന്റെ ജോയിന്റ് സെക്രട്ടറിയാക്കി.

Advertisement
Advertisement