ആമസോൺ വില്പന മേളയ്ക്ക് മികച്ച പ്രതികരണം

Friday 04 October 2024 10:26 PM IST

കൊച്ചി: ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന് കേരളത്തിലും തുടക്കമായി. . ആദ്യ 48 മണിക്കൂറിൽ മികച്ച വില്പന ഫെസ്‌റ്റിവലിൽ നേടാനായി. രണ്ടു ദിവസത്തിനിടെ 11 കോടി ഉപഭോക്താക്കൾ ഫെസ്‌റ്റിവൽ സന്ദർശിച്ചു. 8000ത്തിലധികം കച്ചവടക്കാർ ഒരു ലക്ഷത്തിലധികം വില്‍പ്പന നേടി. കേരളത്തിൽ സ്മാർട്ട്ഫോണുകൾ, സൗന്ദര്യവർദ്ധക ഉത്പ്പന്നങ്ങൾ, വസ്ത്രങ്ങൾ, നിത്യോപയോഗ സാധനങ്ങൾ തുടങ്ങിയവയ്ക്കാണ് മികച്ച വാങ്ങൽ താത്പര്യം ലഭിച്ചത്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ തുടങ്ങിയ നഗരങ്ങളിലാണ് 65 ശതമാനം ഓർഡറുകളും ലഭിച്ചത്. ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന് ലഭിച്ച മികച്ച സ്വീകരണത്തിൽ സന്തോഷമുണ്ടെന്ന് ആമസോൺ ഇന്ത്യ ആൻഡ് എമർജിംഗ് മാർക്കറ്റ്സ് ഡയറക്ടർ കിഷോർ തോട്ട പറഞ്ഞു.