ഡി വെെ എഫ്ഐ തെക്കൻ മേഖല ജാഥക്ക് സ്വീകരണം

Friday 09 August 2019 10:17 PM IST
ഡിവൈഎഫ്ഐ തെക്കൻ മേഖലാ ജാഥയ്ക്ക് മുവാറ്റുപുഴയിൽ നൽകിയ സ്വീകരണ യോഗത്തിൽ ക്യാപ്റ്റൻ എസ് സതീഷ് സംസാരിയ്ക്കുന്നു

മൂവാറ്റുപുഴ: വർഗീയത വേണ്ട ജോലി മതി എന്ന മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് നയിക്കുന്ന തെക്കൻ മേഖലാ സംസ്ഥാന ജാഥയ്ക്ക് ഇന്നലെ മൂവാറ്റുപുഴയിൽ സ്വീകരണം നൽകി. ജില്ലാ അതിർത്തിയായ മഞ്ഞള്ളൂർ പഞ്ചായത്തിലെ അച്ചൻ കവലയിൽ ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റിയുടേയും വർഗ്ഗ ബഹുജന സംഘടന നേതാക്കളുടേയും നേതൃത്വത്തിൽ ജാഥയെ എറണാകുളം ജില്ലയിലേയ്ക്ക് വരവേറ്റു. സി പി എം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി എം ഇസ്മയിൽ, എൻ സി മോഹനൻ, ഏരിയാ സെക്രട്ടറി എം. ആർ പ്രഭാകരൻ, കെ. എസ് .കെ. ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി ടി. എൻ മോഹനൻ,ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി എ .എ അൻഷാദ്,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി ബി രതീഷ്, സോളമൻ സിജു, എൽ ആദർശ് ,മൂവാറ്റുപുഴ ബ്ലോക്ക് പ്രസിഡന്റ് അനീഷ് എം മാത്യു, സെക്രട്ടറി സജി ഏലിയാസ്, കൂത്താട്ടുകുളം ബ്ലോക്ക് പ്രസിഡന്റ് ടി കെ രാജേഷ്, സെക്രട്ടറി കേതു സോമൻ തുടങ്ങിയവർ ജാഥാംഗങ്ങളെ വരവേറ്റു. കൂത്താട്ടുകുളം, മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ നൂറ് കണക്കിന് പ്രവർത്തകർ കച്ചേരിത്താഴത്ത് നിന്ന് ജാഥാംഗങ്ങളെ സ്വീകരിച്ച് പ്രകടനമായി നെഹ്റുപാർക്കിൽ എത്തി. വപൊതുസമ്മേളനത്തിൽ ജാഥാ ക്യാപ്റ്റൻ എസ് സതീഷ് സംസാരിച്ചു.അനീഷ് എം മാത്യു അദ്ധ്യക്ഷത വഹിച്ചു.