പൈതൃക നടത്തം സംഘടിപ്പിച്ചു

Tuesday 21 January 2025 12:07 AM IST
പൈതൃക നടത്തം

കോഴിക്കോട് : ഇന്റർഗ്ലോബ് ഫൗണ്ടേഷനും ഇൻഡിഗോയുടെ സി.എസ്.ആർ വിഭാഗമായ ഇൻഡിഗോ റീച്ചും സഹകരിച്ച് 'മൈ സിറ്റി മൈ ഹെറിറ്റേജ്' കാമ്പയിന്റെ ഭാഗമായി പൈതൃക നടത്തം സംഘടിപ്പിച്ചു. രാവിലെ തളി ശിവക്ഷേത്രത്തിൽ നിന്നാരംഭിച്ച നടത്തം 1980 റെസ്റ്റോറന്റിൽ സമാപിച്ചു. പാളയം, മിഠായി തെരുവ്, കുറ്റിച്ചിറ, ഗുജറാത്തി തെരുവ്, വലിയങ്ങാടി തുടങ്ങി പ്രധാന പൈതൃക സ്ഥലങ്ങളിലൂടെ യാത്ര കടന്നുപോയി. സാംസ്‌കാരിക പൈതൃക രംഗത്തെ പ്രഗത്ഭനായ ശ്രുതിൻലാൽ നയിച്ച നടത്തത്തിൽ, ഇന്റർഗ്ലോബ് ഫൗണ്ടേഷൽ ചെയർപേഴ്സൺ രോഹിണി ഭാട്ടിയ, ഇൻഡിഗോ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പീറ്റർ എൽബേഴ്സ് തുടങ്ങി നിരവധി പേർ പങ്കെടുത്തു.