തിരുവനന്തപുരവും കൊച്ചിയും കോഴിക്കോടും ഇനി വികസന കുതിപ്പിൽ, പുതിയ പദ്ധതികൾ
Friday 07 February 2025 9:42 AM IST
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബഡ്ജറ്റിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ ജില്ലകളിൽ നഗരവികസനത്തിന് നിരവധി പദ്ധതികൾ കൊണ്ടുവരുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. തിരുവനന്തപുരത്ത് മെട്രോ റെയിൽ പദ്ധതി 2025-26ൽ അവതരിപ്പിക്കുമെന്നും അതിവേഗ റെയിൽ പാതയ്ക്ക് ശ്രമം തുടങ്ങുമെന്നും മന്ത്രി ബഡ്ജറ്റ് അവതരണത്തിനിടയിൽ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയെ കേരളം അതിജീവിച്ചെന്നും വരും വർഷങ്ങളിർ കൂടുതൽ മെച്ചപ്പെടുമെന്നും ധനമന്ത്രി വ്യക്തമാക്കി.
മറ്റ് വികസന പദ്ധതികൾ
- വയനാട് പുനരധിവാസം സമയബന്ധിതമായി നടപ്പിലാക്കും.
- പശ്ചാത്തല സൗകര്യ വികസനവും വികസന പദ്ധതികളും ഒരുമിച്ച് കൊണ്ടുപോകും.
- പ്രവാസികളുടെ നാടുമായുള്ള ബന്ധം പ്രോത്സാഹിപ്പിക്കാൻ ലോകകേരള കേന്ദ്രങ്ങൾ ആരംഭിക്കും. ഇതിനായി അഞ്ച് കോടി രൂപ അനുവദിച്ചു.
- തെക്കൻ കേരളത്തിൽ കപ്പൽശാല നിർമിക്കാൻ കേന്ദ്രസഹായം തേടും.
- കേരളത്തിലെ 150 പാലങ്ങളുടെ നിർമാണ് ഉടൻ പൂർത്തിയാക്കും.
- വിദേശവിദ്യാർത്ഥികളെ കേരളത്തിൽ എത്തിക്കാൻ പുതിയ പദ്ധതികൾ ആവിഷ്‌കരിക്കും.
- ലൈഫ് പദ്ധതിക്ക് 1160 കോടി
- നിക്ഷേപകർക്ക് ഭൂമി ഉറപ്പാക്കും.
- റോഡുകൾക്കും പാലങ്ങൾക്കുമായി 3061 കോടി.
- കാരുണ്യ പദ്ധതിക്ക് 700 കോടി കൂടി അനുവദിക്കും.
- ഹെൽത്ത് ടൂറിസത്തിന് 50 കോടി.