ഇനി സജീവ രാഷ്ട്രീയത്തിലേക്ക്; ക്രിക്കറ്റ് താരം കേദാര്‍ ജാദവ് ബിജെപിയില്‍ ചേര്‍ന്നു

Tuesday 08 April 2025 11:07 PM IST

മുംബയ്: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം കേദാര്‍ ജാദവ് ബി.ജെ.പിയില്‍ ചേര്‍ന്നു. ബി.ജെ.പി മഹാരാഷ്ട്ര അദ്ധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബാവന്‍കുലെയുടെ സാന്നിദ്ധ്യത്തില്‍ മുംബയില്‍ നടന്ന ചടങ്ങില്‍ കേദാര്‍ ജാദവ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചു.

ഇന്ത്യന്‍ ടീമിലെ മദ്ധ്യനിര ബാറ്ററും ഓഫ് സ്പിന്നറുമായിരുന്ന 39കാരനായ താരം 2024 ജൂണില്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി 73 ഏകദിന മത്സരങ്ങള്‍ കളിച്ച ജാദവ് 42.09 ശരാശരിയില്‍ 1389 റണ്‍സ് നേടിയിട്ടുണ്ട്. 27 വിക്കറ്റുകളും സ്വന്തമാക്കി. 79 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 46.01 ശരാശരിയില്‍ 5154 റണ്‍സ് നേടിയിട്ടുണ്ട്.

ഐ.പി.എല്ലില്‍, സി.എസ്.കെ, ആര്‍.സി.ബി, ഡല്‍ഹി ക്യാപിറ്റല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് തുടങ്ങിയ ടീമുകള്‍ക്കായി കേദാര്‍ ജാദവ് കളിച്ചിട്ടുണ്ട്.