കാപ്പ ചുമത്തി ജയിലിലടച്ചു
Tuesday 22 April 2025 2:48 AM IST
മൂവാറ്റുപുഴ: വധശ്രമക്കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. മൂവാറ്റുപുഴ ആനിക്കാട് തക്കുഴി ഷാപ്പ് ഭാഗത്ത് ഇളമ്പ്രാപുത്തൻ പുര വീട്ടിൽ അമൽ നാഥ് (24)നെയാണ് വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷാണ് ഉത്തരവിട്ടത്. മൂവാറ്റുപുഴ, കല്ലൂർക്കാട്, പോത്താനിക്കാട് പൊലീസ് സ്‌റ്റേഷൻ പരിധികളിൽ കൊലപാതക ശ്രമം, കഠിനദേഹോപദ്രവം ഏൽപ്പിക്കൽ, വീട്ടിൽ അതിക്രമിച്ച് കടക്കൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. 2025 ഫെബ്രുവരിയിൽ മൂവാറ്റുപുഴ ലതാ സ്റ്റാൻഡിൽ ഒരാളെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് കാപ്പ ചുമത്തിയത്.