ജസ്റ്റിസ് രാമചന്ദ്രനെതിരെ ഹർജി

Tuesday 20 May 2025 1:40 AM IST

ന്യൂഡൽഹി: പകുതി വില തട്ടിപ്പു കേസിലെ പ്രതിസ്ഥാനത്തു നിന്ന് ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ ഒഴിവാക്കിയ ഹൈക്കോടതി നടപടിക്കെതിരെ സുപ്രീംകോടതിയിൽ ഹർജി. തട്ടിപ്പിനിരയായവരുടെ സംഘടനയായ 'ജ്വാല"യാണ് ഹർജി നൽകിയത്. 500 കോടിയുടെ സി.എസ്.ആർ ഫണ്ടു തട്ടിപ്പിൽ 40,000ലധികം പേർ ഇരയായെന്ന് ഹർജിയിൽ പറയുന്നു. അന്വേഷണം പൂർത്തിയാകും മുൻപ് കുറ്റവിമുക്തനാക്കിയത് തെറ്രായ നടപടിയാണ്. ന്യായവും സമഗ്രവുമായ അന്വേഷണം ഉറപ്പാക്കാൻ കേസ് പ്രത്യേക അന്വേഷണ സംഘത്തെ ഏൽപ്പിക്കണമെന്നും അഡ്വ. സുവിദത്ത് എം.എസ്. മുഖേന സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടു.