നിയമ ബോധവത്ക്കരണം
Friday 23 May 2025 12:46 AM IST
കോഴിക്കോട്: ജില്ലാ നിയമ സേവന അതോറിറ്റി , താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ,ചെറുവണ്ണൂർ, ഐ.സി.ഡി.എസു മായി സഹകരിച്ച് അങ്കണവാടി അദ്ധ്യാപകർക്കായി നിയമ ബോധവത്ക്കരണം സംഘടിപ്പിച്ചു. ചൈൽഡ് ഡെവലപ്പ്‌മെൻ്റ് പ്രൊജക്ട് ഓഫീസർ രശ്മി രാമൻ അദ്ധ്യക്ഷത വഹിച്ചു. അഡീഷണൽ സബ് ജഡ്ജ് സിദ്ദീക്ക് കെ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റി സിക്രട്ടറി പ്രദീപ് ഗോപി നാഥ് സ്വാഗതം പറഞ്ഞു. ജില്ലാ നിയമ സേവന അതോറിറ്റി പാനൽ അഡ്വ. അശ്വതി പി.പി ക്ലാസ് എടുത്തു. ഐ.സി.ഡി.എസ് സുപ്പർവൈസർ ജിഷ കെ , ലീഗൽ വളണ്ടിയർമാരായ പ്രേമൻ പറന്നാട്ടിൽ , സലീം വട്ടക്കിണർ എന്നിവർ പ്രസംഗിച്ചു.