നേരിയ മഴ തുടരും

Tuesday 01 July 2025 1:56 AM IST

തിരുവനന്തപുരം: കാലവർഷത്തിന്റെ ശക്തി കുറഞ്ഞെങ്കിലും വരുംദിവസങ്ങളിൽ നേരിയ മഴ തുടരും. മദ്ധ്യ, തെക്കൻ ജില്ലകളിലാണ് മഴ സാദ്ധ്യത. മുന്നറിയിപ്പുകൾ ഒന്നും നിലവിലില്ല. മത്സ്യബന്ധനം പാടില്ല. കടലാക്രമണ സാദ്ധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം.