കുറച്ച് കട്ടൻ ചായ മതി; താരനുൾപ്പെടെ എല്ലാ പ്രശ്‌നങ്ങളും അകറ്റും, മുടി മുട്ടോളം വളരും

Sunday 06 July 2025 12:23 PM IST

ആൺ-പെൺ ഭേദമില്ലാതെ എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ് നല്ല ആരോഗ്യമുള്ള ഇടതൂർന്ന തലമു‌ടി. മുടിയുടെ സംരക്ഷണത്തിനായി ലക്ഷങ്ങൾ ചെലവാക്കുന്നവരും ധാരാളമുണ്ട്. യുട്യൂബിലും മറ്റ് സമൂഹമാദ്ധ്യമങ്ങളിലും കാണുന്ന പൊടിക്കൈകൾ വീട്ടിൽ പരീക്ഷിക്കുന്നവരും നമുക്കിടയിലുണ്ട്. മുടികൊഴിച്ചിലും താരനും മുടി പൊട്ടിപ്പോകലും അകറ്റി നല്ല ബലമേറിയ, തിളക്കമാർന്ന, ഇടതൂർന്ന മുടി ലഭിക്കാൻ ബാക്കിയെല്ലാം ശ്രമിച്ച് മടുത്തവർക്ക് ഉറപ്പാലും ഫലം ലഭിക്കുന്ന ഒരു പൊടിക്കൈ പരീക്ഷിക്കാം. ഇത് തയ്യാറാക്കാനായി വീട്ടിൽ തന്നെയുള്ള സാധനങ്ങൾ മതിയായതിനാൽ കയ്യിൽ നിന്ന് അധികമായി പണം ചെലവാവുകയുമില്ല.

കട്ടൻ ചായയും കഞ്ഞിവെള്ളവും മുടിയുടെ സംരക്ഷണത്തിന് മികച്ചവയാണ്. നല്ല കട്ടിയായി തയ്യാറാക്കിയ കട്ടൻ ചായയിൽ അൽപം കഞ്ഞിവെള്ളവും ഒരു വിറ്റാമിൻ ഇ ഓയിലും ചേർത്ത് യോജിപ്പിക്കണം. ഇത് ശിരോചർമത്തിൽ നന്നായി തേച്ച് പിടിപ്പിക്കണം. ഒരു മണിക്കൂറിനുശേഷം കഴുകിക്കളയാം. ഇത്തരത്തിൽ ആഴ്‌ചയിൽ രണ്ടോ മൂന്നോ തവണ ആവർത്തിക്കുന്നത് തലയിലെ താരൻ അകറ്റി മുടി പനങ്കുലപോലെ വളരുന്നതിന് സഹായിക്കും. തലയിലെ അഴുക്ക് കളഞ്ഞ് മുടി വൃത്തിയാക്കുന്നതിനായി കെമിക്കൽ ഷാംപൂവിന് പകരം താളിയോ ചെറുപയർ പൊടിയോ ഉപയോഗിക്കാം. കറ്റാർവാഴയും മുട്ടയുടെ വെള്ളയും ചേർത്ത് തയ്യാറാക്കിയ മിശ്രിതം ഹെയർ സ്‌പാ ആയി ഉപയോഗിക്കാം. ഇത് ശിരോചർമത്തിലും മുടിയിലും തേച്ചുപിടിപ്പിച്ച് ഒരു മണിക്കൂറിനുശേഷം കഴുകി കളയാം. ശേഷം മുടി ഉണങ്ങിയതിനുശേഷം ചീകിയിടാം. ഇതോടെ മുടി നന്നായി വെട്ടിത്തിളങ്ങുന്നത് കാണാം.