കർഷകസംഘം മേഖലാ സമ്മേളനം

Thursday 10 July 2025 12:02 AM IST
: കേരള കർഷക സംഘം മേപ്പയ്യൂർ സൗത്ത് മേഖലാ സമ്മേളനം കെ.കെ.ഹനീഫ ഉദ്ഘാടനം ചെയ്യുന്നു.

മേപ്പയ്യൂർ:കേരള കർഷകസംഘം മേപ്പയ്യൂർ സൗത്ത് മേഖലാ സമ്മേളനം നിടുമ്പൊയിലിൽ കെ.കെ.ഹനീഫ ഉദ്ഘാടനം ചെയ്തു. വി.മോഹനൻ പ്രവർത്തന റിപ്പോർട്ടും വി.കെ. അശോകൻ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.സി.എം.ചന്ദ്രൻ പതാക ഉയർത്തി. ഏരിയാ പ്രസിഡന്റ് പി.പി.രഘുനാഥ്, ഏരിയാ കമ്മറ്റി അംഗം എൻ.കെ.ചന്ദ്രൻ, കെ.എസ്. കെ.ടി.യു. ജില്ലാ വൈ. പ്രസിഡന്റ് എൻ.എം.ദാമോദരൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി സി.എം.ചന്ദ്രൻ (പ്രസിഡന്റ്) , പി.കെ. റീന, വള്ളിൽ ഷാജി (വൈ പ്രസിഡന്റുമാർ), വി.മോഹനൻ (സെക്രട്ടറി), കെ.സത്യൻ , കെ.വി.ഉഷ (ജോ: സെക്രട്ടറിമാർ), വി.കെ. അശോകൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. കെ.ടി.കെ പ്രഭാകരൻ സ്വാഗതവും സി.പി. അനീഷ് കുമാ‌ർ നന്ദിയും പറഞ്ഞു.