ഇന്ത്യൻ ബൂം

Saturday 12 July 2025 2:15 AM IST

ലോ​‌​ഡ്സ്:​ ​മൂന്നാം​ ​ടെ​സ്റ്റി​ന്റെ​ ​ര​ണ്ടാം​ ​ദി​നം​ ​ഇം​ഗ്ല​ണ്ടി​നെ​ ​ഒ​ന്നാം​ ​ഇ​ന്നിം​ഗ്‌​സി​ൽ​ 387​ ​റ​ൺ​സി​ന് ​ഓ​ൾ​ഔ​ട്ടാ​ക്കി​ ​ഇ​ന്ത്യ.​ ​തു​ട​ർ​ന്ന് ​ഒ​ന്നാം​ ​ഇ​ന്നിം​‌​ഗ്‌​സി​നി​റ​ങ്ങി​യ​ ​ഇ​ന്ത്യ​ ​സ്‌റ്റമ്പെടുക്കു​മ്പോ​ൾ​ 145/3​ ​എ​ന്ന​ ​നി​ല​യി​ലാ​ണ്.​ ​ഇം​ഗ്ല​ണ്ടി​നേ​ക്കാ​ൾ​ 242 ​റ​ൺ​സ് ​പി​ന്നി​ലാ​ണി​പ്പോ​ൾ​ ​ഇ​ന്ത്യ.​ ​അ​‍​ഞ്ച് ​വിക്ക​റ്റ് ​നേ​ടിയ​ ​ജ​സ്പ്രീ​ത് ​ബു​റ​യാ​ണ് ​ഇം​ഗ്ല​ണ്ട് ​ബാ​റ്റിം​ഗ് ​നി​ര​യെ​ ​ത​​ക​ർ​ക്കാ​ൻ​ ​നേ​തൃ​ത്വം​ ​ന​ൽ​കി​യ​ത്.​ ​ഇം​ഗ്ല​ണ്ടി​നാ​യി​ ​ജോ​ ​റൂ​ട്ട് ​(104​)​​​ ​സെ​ഞ്ച്വ​റി​ ​തി​ക​ച്ച​പ്പോ​ൾ​ ​ജാ​മി​ ​സ്‌​മി​ത്തും​ ​(51​)​ ​ബ്രൈ​ഡ​ൻ​ ​കാ​ർ​സും​ ​(56​)​ ​അ​ർ​ദ്ധ​ ​സെ​ഞ്ച്വ​റി​ ​നേ​ടി​​​ ​വാ​ല​റ്റ​ത്ത് ​ഇം​ഗ്ല​ണ്ടി​ന് ​നി​ർ​ണാ​യ​ക​ ​സം​ഭാ​വ​ന​ നൽ​കി.​ ​ഒ​ന്നാം​ ​ദി​നം​ ​കൈ​വി​ര​ലി​ന് ​പ​രി​ക്കേ​റ്റ​ ​റി​ഷ​ഭ് ​പ​ന്തി​ന് ​പ​ക​രം​ ​ര​ണ്ടാം​ ​ദി​ന​വും​ ​ധ്രു​വ് ​ജു​റ​ലാ​യി​രു​ന്നു​ ​ഇ​ന്ത്യ​യു​ടെ​ ​വി​ക്ക​റ്റ് ​കീ​പ്പ​ർ.​ ​മ​ത്സ​ര​ത്തി​നി​ടെ​ ​പ​ന്ത് ​മാ​റ്റു​ന്ന​തി​നെ​ച്ചൊ​ല്ലി​ ​ഇ​ന്ത്യ​ൻ​ ​ക്യാ​പ്ട​ൻ​ ​ശു​ഭ്‌​മാ​ൻ​ ​ഗി​ല്ലും​ ​അ​മ്പ​യ​റും​ ​ത​മ്മി​ൽ​ ​ത​ർ​ക്ക​മു​ണ്ടാ​യി. ബുംറാസ്‌‌ത്രം

251/4 എന്ന നിലയിൽ ഇന്നലെ ഒന്നാം ഇന്നിംഗ്‌സ് പുനരാരംഭിച്ച ഇംഗ്ലണ്ട് 136 റൺസ് കൂടി നേടി. ഇ​ന്ന​ല​ത്തെ​ ​ആ​ദ്യ​ ​പ​ന്ത് ​ത​ന്നെ​ ​ഫോറടി​ച്ച് ​റൂ​ട്ട് ​സെ​ഞ്ച്വ​റി​ ​തി​ക​ച്ചു.​ ​എ​ന്നാ​ൽ​ ​പി​ന്നീ​ട് ​ബു​റ​യു​ടെ​ ​വി​ള​യാ​ട്ട​മാ​യി​രു​ന്നു.​ ​ത​ന്റെ​ ​അ​ടു​ത്ത​ ​ഓ​വ​റി​ലെ​ ​ആ​ദ്യ​ ​പ​ന്തി​ൽ​ ​ഇം​ഗ്ല​ണ്ട് ​ക്യാ​പ്ട​ൻ​ ​ബെ​ൻ​ ​സ്റ്റോ​ക്‌​സി​നെ​ ​(44​)​​​ ​ക്ലീ​ൻ​ബൗ​ൾ​ഡാ​ക്കി​യ​ ​ബും​റ​ ​പി​ന്നാ​ലെ​ ​റൂ​ട്ടി​ന്റെ​യും​ ​കു​റ്റി​യി​ള​ക്കി.​ ​തൊ​ട്ട​ടു​ത്ത​ ​പ​ന്തി​ൽ​ ​ക്രി​സ് ​വോ​ക്‌​സി​നെ​ ​വി​ക്ക​റ്റ് ​കീ​പ്പ​ർ​ ​ജു​റ​ലി​ന്റെ​ ​കൈ​യി​ലെ​ത്തി​ച്ച് ​ബും​റ​ ​ഇ​ന്ത്യ​യ്‌​ക്ക് ​ഇ​ര​ട്ട​ ​ബ്രേ​ക്ക് ​ത്രൂ​ ​ന​ൽ​കി.​ എ​ന്നാ​ൽ​ ​തു​ട​ർ​ന്ന് ​ക്രീ​സി​ൽ​ ​ഒ​ന്നി​ച്ച​ ​സ്‌​മി​ത്തും​ ​കാ​ർ​സും​ ​ഇ​ഗ്ല​ണ്ടി​നെ​ ​കൂ​ട്ട​ത്ത​ക​ർ​ച്ച​യി​ൽ​ ​നി​ന്ന് ​ക​ര​ക​യ​റ്റി.​ ​ഇ​രു​വ​രും​ 8​-ാം​ ​വി​ക്ക​റ്റി​ൽ​ 84​ ​റ​ൺ​സി​ന്റെ​ ​കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി.​സ്‌​മി​ത്തി​നെ​ ​പു​റ​ത്താ​ക്കി​ ​സി​റാ​ജാ​ണ് ​കൂ​ട്ടു​കെ​ട്ട് ​പൊ​ളി​ച്ച​ത്.​ ​

വ്യ​ക്തി​ഗ​ത​ ​സ്‌​കോ​ർ​ ​അ​ഞ്ചി​ൽ​ ​നി​ൽ​ക്കെ​ ​സ്‌​മി​ത്തി​നെ​ ​സി​റാ​ജി​ന്റെ​ ​പ​ന്തി​ൽ​ ​രാ​ഹു​ൽ​ ​കൈ​വി​ട്ടി​രു​ന്നു.​അ​ധി​കം​ ​വൈ​കാ​തെ​ ​ജോ​ഫ്ര​ ​ആ​ർ​ച്ച​റെ​ ​(4​)​​​ ​ബും​റ​യും​ ​കാ​ർ​സി​നെ​ ​സി​റാ​ജും​ ​പു​റ​ത്താ​ക്കി​ ​ഇം​ഗ്ലീ​ഷ് ​ഇ​ന്നിം​ഗ്‌​സി​ന് ​തി​ര​ശീ​ല​യി​ട്ടു.​സി​റാ​ജും​ ​നി​തീ​ഷും​ 2​ ​വി​ക്ക​റ്റ് ​വീ​തം​ ​വീ​ഴ്ത്തി.

മൂന്ന് വി​ക്ക​റ്റ് ​ന​ഷ്‌​ടം യ​ശ്വ​സി​ ​ജ​യ്‌​സ്വാ​ളി​ന്റെ​യും​ ​(8​ ​പ​ന്തി​ൽ​ 13​),​​​ ​ക​രു​ൺ​ ​നാ​യ​രു​ടേ​യും​ ​(40), ക്യാപ്‌ടൻ ഗില്ലിന്റെയും (16)​ വി​ക്ക​റ്റു​ക​ളാ​ണ് ​ഒ​ന്നാം​ ​ഇ​ന്നിം​ഗ്‌​സി​ൽ​ ​ഇ​ന്ത്യ​യ്‌​ക്ക് ​ന​ഷ്‌​ട​മാ​യ​ത്. അർദ്ധ സെഞ്ച്വറി തികച്ച​ ​കെ.​എ​ൽ​ ​രാ​ഹു​ലും (പുറത്താകാതെ 53)​, പന്തുമാണ് (പുറത്താകാതെ19) ​ക്രീ​സി​ൽ.​ ​കൈയിലെ പരിക്കിനെ തുടർന്ന് ഇന്നലെ കീപ്പ് ചെയ്തില്ലെങ്കിലും പന്ത് ബാറ്റിംഗിന് എത്തയത് ഇന്ത്യയ്ക്ക് ആശ്വാസമായി.

ആ​ദ്യ​ ​ഓ​വ​റി​ൽ​ ​ക്രി​സ് ​വോ​ക്‌​സി​നെ​തി​രെ​ 3​ ​ഫോ​ർ​ ​നേ​ടി​യ​ ​ജ​യ്‌​സ്വാ​ളി​നെ​ ​ര​ണ്ടാം​ ​ഓ​വ​റി​ൽ​ ​ജോ​ഫ്ര​ ​ആ​ർ​ച്ച​ർ​ ​ഹാ​രി​ബ്രൂ​ക്കി​ന്റെ​ ​കൈ​യി​ൽ​ ​എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.​ ​നാ​ല് ​വ​ർ​ഷ​ത്തി​ന് ​ശേ​ഷം​ ​ടെ​സ്റ്റ് ​ക​ളി​ക്കാ​നി​റ​ങ്ങി​യ​ ​ആ​ർ​ച്ച​ർ​ക്ക് ​മടങ്ങിവരവിലെ ആദ്യ ഓവറിൽ തന്നെ വിക്കറ്റ് വീഴ്‌ത്താനിയ. രാ​ഹു​ലി​നൊ​പ്പം​ ​അ​ർ​ദ്ധ​ ​സെ​ഞ്ച്വ​റി​ ​കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി​യ​ ​ക​രു​ണി​നെ​ ​സ്റ്റോക്സിന്റെ പന്തിൽ സ്ലിപ്പിൽ റൂട്ട് തകർപ്പൻ ഡൈവിംഗ് ക്യാച്ചിലൂടെ കൈപ്പിടിയിലാക്കുകയായിരുന്നു. ഗില്ലിനെ വോക്‌സിന്റെ പന്തിൽ കീപ്പർ സ്‌മിത്ത് പിടികൂടി.

ടെസ്റ്റിൽ ഏറ്റവും കുറ‌ഞ്ഞ ഇന്നിംഗ്‌സിൽ 1000 റൺസ് തികയ്‌ക്കുന്ന വിക്കറ്റ് കീപ്പർ ബാറ്റർ എന്ന ദക്ഷിണാഫ്രിക്കൻ താരം ക്വിന്റൺ ഡി കോക്കിന്റെ റെക്കോഡിനൊപ്പമെത്തി ഇംഗ്ലണ്ടിന്റെ ജാമി സ്‌മിത്ത്. 21 ഇന്നിംഗ്‌സിൽ നിന്നാണ് ഇരുവരും 1000 റൺസ് തികച്ചത്. ടെസ്‌റ്റിൽ കുറഞ്ഞ ബോളിൽ 1000 റൺസ് തികച്ച വിക്കറ്റ് കീപ്പർ ബാറ്ററെന്ന റെക്കാഡും സ്‌മിത്ത് സ്വന്തമാക്കി. 1303 പന്തിലാണ് സ്‌മിത്ത് 1000 തികച്ചത്.

എവേ ടെസ്റ്റിൽ ഇന്ത്യയ്‌ക്കായി ഏറ്റവും കൂടുതൽ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കിയ താരമായി ജസ്പ്രീത് ബുംറ. ഇന്നലത്തേത് വിദേശത്ത് ടെസ്റ്റിൽ ബുംറയുടെ 13-ാം അഞ്ച് വിക്കറ്റ് നേട്ടമായിരുന്നു ഈ ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സിലേത്. മുൻ ഇന്ത്യൻ നായകൻ കപിൽ ദേവിന്റെ (12) പേരിലുണ്ടായിരുന്ന റെക്കാഡാണ് ബുംറ തിരുത്തിയത്.

37-ജോ റൂട്ടിന്റെ ടെസ്റ്റ് കരിയറിലെ 37-ാം ടെസ്റ്റ് സെഞ്ച്വറിയായിരുന്നു മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സിലേത്. ടെസ്റ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയവരിൽ ഇന്ത്യയുടെ രാഹുൽ ദ്രാവിഡിനേയും ഓസ്ട്രേലിയയുടെ സ്റ്റീവ് സ്‌മിത്തിനേയും (ഇരുവർക്കും 36 സെഞ്ച്വറികൾ വീതം) മറികടന്ന് റൂട്ട് അഞ്ചാം സ്ഥാനത്തെത്തി.

211- ഇന്നലെ കരുൺ നായരെ പുറത്തെടുക്കാനെടുത്ത വിസ്‌മയ ക്യാച്ചിലൂടെ ടെസ്റ്റിൽ ഏറ്റവും കൂടുതൽ ക്യാച്ചെടുത്ത ഫീൽഡർ എന്ന റെക്കാഡ് റൂട്ട് സ്വന്തമാക്കി.റൂട്ടിന്റെ 211-ാം ക്യാച്ചായിരുന്നു ഇത്. ഇന്ത്യയുടെ രാഹുൽ ദ്രാവിഡിന്റെ (210) പേരിലുണ്ടായിരുന്ന റെക്കാഡാണ്

റൂട്ട് തിരുത്തിയത്.

11- ഇന്ത്യയ്‌ക്കെതിരെ റൂട്ടിന്റെ പതിനൊന്നാം ടെസ്‌റ്റ് സെഞ്ച്വറി. ടെസ്റ്റിൽ ഇന്ത്യയ്‌ക്കെതിരെ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയവരിൽ ഓസ്ട്രേലിയയുടെ സ്റ്റീവ് സ്‌മിത്തിനൊപ്പം ഒന്നാം സ്ഥാനത്താണ് റൂട്ട്.

3-ലോഡ്സിൽ ടെസ്റ്റിൽ റൂട്ടിന്റെ തുടർച്ചയായ മൂന്നാം സെഞ്ച്വറിയാണിത്. ലോഡ്സിൽ തുടർച്ചയായി മൂന്ന് സെഞ്ച്വറികൾ നേടുന്ന മൂന്നാമത്തെ താരമാണ് റൂട്ട്.

വിക്കറ്റ് നേട്ടം ജോട്ടയ്‌ക്ക് സമർപ്പിച്ച് സിറാജ്

ഇന്നലെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സിൽ ജാമി സ്‌മിത്തിനെ പുറത്താക്കിയ ശേഷം വിക്കറ്റ് നേട്ടം അകാലത്തിൽ പൊലിഞ്ഞ പോർച്ചുഗീസ് ഫുട്ബോളർ ഡിയാഗോ ജോട്ടയ്‌ക്ക് സമർപ്പിച്ച് ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ്. ജോട്ടയുടെ ലിവർപൂളിലെ ജേഴ്‌സി നമ്പറായ 20 എന്ന് കൈവിരലുകൾ കൊണ്ട് കാണിച്ച സിറാജ് തുടർന്ന് ആകാശത്തേക്ക് നോക്കി വലതുകൈ ഉയർത്തി വിക്കറ്റ് നേട്ടം ജോട്ടയ്‌ക്ക് സമർപ്പിക്കുകയായിരുന്നു. ജോട്ടയും ഫുട്ബോളർ തന്നെയായ സഹോദരൻ ആന്ദ്രേ സിൽവയും ജൂലായ് മൂന്നിന് സ്‌പെയിനിൽ നടന്ന കാറുപകടത്തിലാണ് അന്തരിച്ചത്.