മഴക്കോട്ട് വിതരണം

Sunday 13 July 2025 12:53 AM IST

വെച്ചൂർ : വെച്ചൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഹരിതകർമ്മ സേനാംഗങ്ങൾക്ക് മഴക്കോട്ട് വിതരണം ചെയ്തു. 13 വാർഡുകളിലെയും 26 സേന അംഗങ്ങൾക്കും ഗ്ലൗസ്, ബാഗ്, മഴക്കോട്ട് എന്നിവയും യൂണിഫോമും നൽകാൻ ഭരണസമിതി തീരുമാനമെടുത്തതിന്റെ ആദ്യ ചുവടുവയ്പ്പായാണ് മഴക്കോട്ട് വിതരണം. പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ ഷൈല കുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിൻസി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ബിന്ദു രാജു, സെക്രട്ടറി റെജിമോൻ, കുടുംബശ്രീ ചെയർപേഴ്‌സൺ മിനി സരസൻ, പദ്ധതിനിർവഹണ ഉദ്യോഗസ്ഥർ അരുൺ, ഐശ്വര്യ എന്നിവർ പങ്കെടുത്തു.