ആശാ സമരം:അഞ്ചാംഘട്ടം
Sunday 13 July 2025 1:40 AM IST
വിഴിഞ്ഞം: ആശാസമരത്തിന്റെ അഞ്ചാംഘട്ടത്തിന്റെ ഭാഗമായി ആയിരം കേന്ദ്രങ്ങളിൽ പ്രതിഷേധ സദസുകൾ നാളെ മുതൽ നടക്കും. സംസ്ഥാനതല ഉദ്ഘാടനം നാളെ വൈകിട്ട് 4ന് കരുംകുളം ഗ്രാമപഞ്ചായത്തിലെ പുതിയതുറ ജംഗ്ഷനിൽ രമേശ് ചെന്നിത്തല നിർവഹിക്കും. എം.വിൻസന്റ് എം.എൽ.എ, ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ഭാരവാഹികളായ വി.കെ.സദാനന്ദൻ,എം.എ.ബിന്ദു,എസ്.മിനി എന്നിവർ പങ്കെടുക്കും. ആശ സമരസഹായ സംഘാടക സമിതി കോവളം നിയോജക മണ്ഡലം ചെയർപേഴ്സൺ കരുംകുളം ജയകുമാർ അദ്ധ്യക്ഷത വഹിക്കും.