ലയൺസ് ക്ലബ് ഭാരവാഹികൾ സ്ഥാനമേറ്റു

Sunday 13 July 2025 12:00 AM IST
പടം: വെങ്കിടങ്ങ് ലയൺസ് ക്ലബ്ബ് യോഗം വൈസ് ഡിസ്ട്രിക്ട് ഗവർണർ കെ. എം. അഷറഫ് ഉദ്ഘാടനം ചെയ്യുന്നു.

പാവറട്ടി : ലയൺസ് ക്ലബ് വെങ്കിടങ്ങിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണച്ചടങ്ങ് ബ്ലൂ സെറിൻ റിസോർട്ടിൽ നടന്നു. ഒരു വർഷം നീണ്ടുനിൽക്കുന്ന ഹംഗർ പ്രൊജക്ടിന്റെയും ഡയബറ്റിക് പരിശോധനയുടെയും ചൈൽഡ് ഹുഡ് ക്യാൻസർ രോഗികൾക്കുള്ള സഹായം തുടങ്ങിയ സർവീസ് പ്രൊജക്ടുകളുടെ ഉദ്ഘാടനവും വൈസ് ഡിസ്ട്രിക്ട് ഗവർണർ കെ.എം.അഷറഫ് നിർവഹിച്ചു. പ്രസിഡന്റ് ശ്രുതി ചന്ദ്രൻ അദ്ധ്യക്ഷയായി. ജില്ലാ ക്യാബിനറ്റ് സെക്രട്ടറി ശങ്കരനാരായണൻ, റീജ്യണൽ ചെയർപേഴ്‌സൺ എം.എം.ദിനേശൻ, പി.ബി.സുനിൽകുമാർ, അമൃത ജയപ്രകാശ്, ടി.എൻ.സുഗതൻ, രാജൻ ജോസ്, സന്തോഷ് കുന്നത്തുള്ളി, വേണു വേലായുധൻ, സി.ഡി.ലിയോ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി രാജൻ ജോസ് (പ്രസിഡന്റ്), സി.ഡി.ലിയോ (സെക്രട്ടറി), ബെന്നി ചാലയ്ക്കൽ (ട്രഷറർ) എന്നിവർ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനം ഏറ്റെടുത്തു.