വാർഡുതല പരാതി പരിഹാര അദാലത്ത്

Sunday 13 July 2025 12:48 AM IST

റാന്നി: റാന്നി ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ നടന്ന പരാതി പരിഹാര അദാലത്ത് പുതുശേരിമല ഗവ.ഹൈസ്കൂളിൽ സമാപിച്ചു. പ്രമോദ് നാരായൺ എം.എൽ.എ അദാലത്ത് ഉദ്ഘാടനം ചെയ്തു. റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. വാർഡുമെമ്പർ സുധാകുമാരി, ബ്ലോക്കുപഞ്ചായത്ത് മെമ്പർ നയന സാബു, വിശ്വനാഥൻ, ആശ, കൂടാതെ പഞ്ചായത്ത്, പി.ഡബ്ല്യു.ഡി., വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.